പള്ളികളിൽ ഖിയാമുല്ലൈൽ, ഇഅതികാഫ് എന്നിവ സജീവമായി
കുവൈറ്റ് സിറ്റി; റമദാൻ അവസാന വാരത്തിലേക്കു പ്രാർത്ഥനകളും പുണ്ണ്യപ്രവർത്തനിങ്ങളിലും കൂടുതൽ സജീവമായി വിശവാസികൾ. രാജ്യത്തെ പ്രധാന പള്ളികളായ ബിലാൽ ബിൽ റബാഹ് മസ്ജിദ്,ഗ്രാൻഡ് മസ്ജിദ്, സിദ്ദിഖ് മസ്ജിദ് എന്നിവിടങ്ങളിൽ ആയിരകണക്കിന് വിശ്വാസികളാണ് ഖിയമു ല്ലൈൽ പ്രാർത്ഥനക്കായി എത്തുന്നത്. പ്രവാചകചര്യ പിൻപറ്റി പള്ളികളിൽ ഇഅതികഫ് അനുഷ്ടിക്കുന്ന വിശ്വാസികളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. വിശ്വാസികൾ കൂടുതൽ സമയം നമസ്കാരത്തിലും പ്രാർത്ഥനയിലും ഖുർആൻ പരായാണത്തിലുമൊക്കെ മുഴുകുന്നതിനാൽ മസ്ജിദുകൾ ഭക്തിനിർഭയമാണ്.അവസാന പത്തിലെ ഒറ്റ രാവുകൾ ഏറെ പ്രാധാന്യമുള്ളതായാണ് വിശ്വാസികൾ കരുതുന്നത്. ആയിരം മാസങ്ങളേക്കാൾ പുണ്യം നിറഞ്ഞ ലൈലത്തുൽ ഖദർ എന്ന പ്രത്യേക രാത്രി അവസാനത്തെ പത്തിലെ ഒറ്റപ്പെട്ട രാവിലാണെന്നാണ് പ്രതീക്ഷ. ഈ രാവിലെ പുണ്യം നേടാൻ വിശ്വാസികൾ മസ്ജിദുകളിൽ കൂടുതൽ സമയം ചെലവിടുന്നു. റമദാൻ 27ആം രാവിലാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ പള്ളികളിൽ എത്തുക. ഈ ദിവസം രാത്രി മുഴുവൻ പള്ളികളിൽ ചെലവിടുന്നവരും നിരവധി ആണ്. പ്രാർത്ഥനയിലും ഖുർആൻ പാരായണത്തിലും നമസ്കാരത്തിലും മുഴുകി ഇവർ പള്ളിയിൽ കഴിയും
More Stories
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു
കുവൈറ്റിലെ സ്വകാര്യ മെഡിക്കൽ സെന്റെറുകളിൽ ആദ്യമായി മാമോഗ്രാം സ്ക്രീനിങ്ങ് സാല്‍മിയ സൂപ്പര്മെട്രോ മെഡിക്കല്‍ സെന്ററില്‍
ടർബോസ് ബാഡ്മിന്റൺ ക്ലബ് “ടർബോസ് ഓപ്പൺ 2025” ടൂർണമെന്റ് ഫെബ്രുവരി 20-21 തീയതികളിൽ