ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം വിളംബരം ചെയ്തുകൊണ്ട് ആസന്നമായ ബലിപെരുന്നാളിന് കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം സംഘടിപ്പിക്കുന്നു. പെരുന്നാൾ നമസ്‌കാരം രാവിലെ 5.06 ന് ആരംഭിക്കും. ഈദ് ഗാഹുകളിൽ നടക്കുന്ന പ്രാർത്ഥനക്കും പ്രഭാഷണത്തിനും എസ് എം ബഷീർ (അബ്ബാസിയ പാർക്ക്), അലിഫ് ഷുക്കൂർ (ബാലദിയ പാർക്ക്, ഫഹാഹീൽ), മുഹമ്മദ് ഷിബിലി (ബലദിയ പാർക്ക്, കുവൈത്ത് സിറ്റി) എന്നിവരും പള്ളികളിൽ നടക്കുന്ന പ്രാർത്ഥനക്കും പ്രഭാഷണത്തിനും ജവാദ് നദീർ (റിഗ്ഗഇ സഹ്‌വ് ഹംദാൻ അൽ മുതൈരി മസ്‌ജിദ്), മുഹമ്മദ് ജുമാൻ (മെഹ്ബൂല സഹ്‌മി ഫഹദ് ഹാജിരി മസ്‌ജിദ്), സിജിൽ ഖാൻ (സാൽമിയ ആഇശ മസ്‌ജിദ്) എന്നിവരും നേതൃത്വം നൽകും. എല്ലായിടത്തും വനിതകൾക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു