ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ അസറ്റ് ഇന്റഗ്രിറ്റി മാനേജ്മെന്റ് & മെയിന്റനന്‍സ് ഇവന്റായ ‘എയിംടെക്’ മെയ് 16ന് കുവൈറ്റില്‍ നടന്നു . ഏരീസ് ഗ്രൂപ്പുമായി സഹകരിച്ച് ബിസ് ഇവന്റ്സാണ് പരിപാടി സംഘടിപ്പിച്ചത്. മികച്ച സംഘാടനത്തിലൂടെയും വിജയത്തിലൂടെയും മിഡില്‍ ഈസ്റ്റിലാകെ ശ്രദ്ധ നേടിയ ഇവന്റ്, അല്‍ കൗട്ട് മാളിലെ ഹയാത്ത് റീജന്‍സിയിലാണ് നടന്നത് . വ്യവസായ മേഖലയിലെ പ്രമുഖ കമ്പനികള്‍, നിക്ഷേപകര്‍ അസറ്റ് ഇന്റഗ്രിറ്റി മാനേജ്മെന്റ് വിഭാഗത്തില്‍ നിന്നുള്ള വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.
വ്യവസായ മേഖലയില്‍ നിരന്തരമായി വിദഗ്ധരുടെ സേവനം ഉറപ്പാക്കാനും, അവരില്‍ നിന്ന് നവീന ആശയങ്ങള്‍ സ്വീകരിക്കുന്നതിനുള്ള അവസരമൊരുക്കാനുമാണ് എയിംടെക് സംഘടിപ്പിച്ചത്. അസറ്റ് മാനേജ്‌മെന്റ് എളുപ്പവും വിശ്വസനീയവുമാക്കാന്‍ സഹായിക്കുന്ന ടൂളുകളും അറിവും ലഭ്യമാക്കാനുമാണ് എയിംടെകിലൂടെ ലക്ഷ്യമാക്കിയത് .
പശ്ചിമേഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആഗോളപ്രശസ്ത ബഹുരാഷ്ട്ര ഷിപ്പ് ഇന്‍സ്പെക്ഷന്‍ & ഡിസൈന്‍ കമ്പനിയായ ഏരീസ് ഗ്രൂപ്പ് മെയ് 5ന് ദുബായില്‍ സ്ഥാപനത്തിന്റെ 25ാം വാര്‍ഷികം ആഘോഷിച്ചു. ആഘോഷപരിപാടിയില്‍ ആഗോള തലത്തില്‍ പ്രശസ്തരായ 1500ലധികം വ്യവസായ പ്രമുഖര്‍ പങ്കെടുത്തു. ആഘോഷപരിപാടികളുടെ ഭാഗമായി കമ്പനിയിലെ തിരഞ്ഞെടുക്കപ്പെട്ട 25 ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് ദുബായ് സന്ദര്‍ശനം ഒരുക്കിയിരുന്നു.
സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കുമായി 30 കോടിയുടെ സമ്മാനങ്ങളും ഏരിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ 25 വര്‍ഷ കാലയളവില്‍ നിരവധി സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളാണ് ഏരിസ് ഗ്രൂപ്പ് നടപ്പിലാക്കിയിരിക്കുന്നത്.
സർ സോഹന്‍ റോയ് പുതിയൊരു സാങ്കേതിക വിദ്യ നടപ്പിൽ വരുത്തുക വഴി പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ കമ്പനിയുടെ പ്രവർത്തനങ്ങളോടുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതിന് ഏരിസ് എനർജി ആരംഭിച്ചു. ഏരിസ് എനർജി കമ്പനി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുക വഴി നിലവിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഊർജ്ജ മേഖലയിൽ മികച്ച ഉപഭോക്തൃ സേവനം ഉറപ്പുവരുത്തുകയും ചെയ്യും. കമ്പനി ഡൈവിംഗ്, ഡ്രോൺസ്, വ്യോമയാനം, സബ്സീ, നിർമ്മിത ബുദ്ധി എന്നീ മേഖലകളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും കാറ്റിൽ നിന്നുള്ള വൈദ്യുതി, സൗരോർജം സ്ഥാപിക്കൽ, ഊർജ്ജ പരിപാലനം, ഹരിത സാങ്കേതികവിദ്യ എന്നീ മേഖലകളിൽ സേവനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഊർജ്ജ വ്യവസായ രംഗത്ത് സാന്നിധ്യം ശക്തമായി തുടരുന്നതിന് ഏരിസ് ഏറ്റവും ആധുനിക യന്ത്രങ്ങളിലും സാങ്കേതികവിദ്യയിലും നിക്ഷേപം നടത്തുന്നത് തുടരും .
ജീവനക്കാരുടെ മാതാപിതാക്കള്‍ക്ക് പെന്‍ഷന്‍, ജീവനക്കാരുടെ പങ്കാളികള്‍ക്ക് ശമ്പളം , ഭവനരഹിതർക്ക് വീട് , കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അലവന്‍സും സ്‌കോളര്‍ഷിപ്പും, ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായുള്ള പരിപാടികള്‍ തുടങ്ങിയ നിരവധി ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്