കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്ക്കൂളിനു നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന, ഓ.വി.ബി.എസ്. അസിസ്റ്റന്റ് ഡയറക്ടറും അങ്കമാലി ഭദ്രാസനത്തിലെ വൈദീകനുമായ ഫാ. ക്രിസ് സെബിയ്ക്ക് സ്വീകരണം നൽകി.
മഹാ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഇടവക ട്രസ്റ്റി ജോജി പി. ജോൺ, സെക്രട്ടറി ജിജു പി. സൈമൺ, സൺഡേസ്ക്കൂൾ ഹെഡ്മാസ്റ്റർ ഷിബു അലക്സ്, സൺഡേസ്ക്കൂൾ ട്രഷറാർ ഷെറി ജേക്കബ് കുര്യൻ, ഓ.വി.ബി.എസ്. സൂപ്രണ്ട് ജേക്കബ് റോയ്, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ എന്നിവർ സന്നിതരായിരുന്നു. ഏപ്രിൽ 10 മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ 20-നു അവസാനിക്കും.
More Stories
വിശുദ്ധ കുർബ്ബാനയും പ്രവാസി സംഗമവും
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രണ്ടായിരത്തിലധികം പതാകകൾ ഉയർത്തി കുവൈറ്റ്
കുവൈറ്റിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഈദ് സുദിനത്തിൽ മെഗാ ഈദ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു