കുവൈത്ത് സിറ്റി :അംബാസഡർ സിബി ജോർജ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി . ഇന്ന് രാവിലെയാണ് ഇന്ത്യൻ സ്ഥാനപതി കുവൈത്ത് മന്ത്രിസഭയിൽ സാംസ്കാരിക വാർത്താവിനിമയ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി ഡോ. ഫഹദ് അൽ മുദാഫിനെ സന്ദർശിച്ചത്. കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. കൂടാതെ വിദ്യാഭ്യാസ മേഖലയിൽ പരസ്പര സഹകരണത്തിന് ഉള്ള വിഷയങ്ങളും ചർച്ചയായി.ഒപ്പം കുവൈറ്റിലെ ഇന്ത്യൻ വിദ്യാർഥികളുടെ പരീക്ഷ നടത്തിപ്പ് ഉൾപ്പടെയുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
അംബാസഡർ സിബി ജോർജ് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

More Stories
സെൻട്രൽ ബാങ്കിന്റെ പുതിയ നിയന്ത്രണം : കുവൈറ്റിൽ നിരവധി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി
കുവൈറ്റിൽ ചരിത്രം സൃഷ്ടിച്ച് ജനസാഗരമായി “മെട്രോയ്ക്കൊപ്പം ഈദ് ”
ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു