ബ്ലോഗ് എഴുത്തുകാരൻ മോഹൻ വർഗീസ് എൻറെ പ്രിയ ചിത്രത്തെ കുറിച്ച് എഴുതുന്നു
ജീവിതത്തിൽ ഏറ്റവും ഇഷ്ടപെട്ട പടം ഏതാണ് എന്ന് ചോദിച്ചാൽ, പടം കണ്ട അന്ന് മുതൽ ഇന്നു വരെ “ദൈവദൂതൻ” എന്ന പടം അല്ലാതെ വേറെ ഒരു പടത്തിന്റേയും പേര് മനസ്സിൽ വന്നിട്ടില്ല.കൊടുക്കുന്ന കാശിന് മുതലാകാത്ത പടങ്ങൾ പൊതുവെ ഞാൻ കാണാൻ ശ്രമിക്കാറില്ല.പലരോടും അഭിപ്രായം ചോദിക്കും.പടം കൊള്ളാം എങ്കിൽ മാത്രം കാണും,ചിലപ്പോൾ ഒന്നിൽ കൂടുതൽ തിയേറ്ററിൽ പോയി കാണും.അങ്ങനെ ഇരിക്കെ ആണ് ഈ സിനിമ ഇറങ്ങുന്നത് . ‘നരസിംഹം’ എന്ന ഹിറ്റ് സിനിമക്ക് ശേഷം അതെ വർഷം അവസാനം മോഹൻലാലിൻറെ അടുത്ത പടം ,സംവിധാനം സിബിമലയിൽ. തിരക്കിയപ്പോൾ ഒട്ടുമിക്ക ആളുകളും പറഞ്ഞു പടം കൊള്ളില്ല എന്ന്.ആയതിനാൽ പടം കാണാൻ തിയേറ്ററിൽ പോയില്ല.നാളുകൾ കഴിഞ്ഞു ഒരു ദിവസം വീട്ടിൽ ടിവിയിൽ സിനിമ കാണുമ്പോൾ,മിക്ക ചാനലിലും കണ്ടു മടുത്ത പടങ്ങൾ .ഏഷ്യാനെറ്റിൽ ആണേൽ ദേവദൂതൻ.മനസ്സില്ലാ മനസ്സോടെ പടം ഇരുന്നു കണ്ടു .പടം കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ ഒരു പുച്ഛം തോന്നിപ്പോയി .ഇത്രയും നല്ല പടം ഞാൻ അത്രയും നാൾ കാണാതെ പോയല്ലോ എന്ന് ഓർത്ത്.നല്ല കഥ,നല്ല സംഭാഷണം ,സംഗീതമാണേൽ ഒന്നിനൊന്നു മെച്ചം .വിദ്യാസാഗർ ഒരു മാജിക്കൽ മ്യൂസിക് ആണ് ഈ പടത്തിൽ ചെയ്തത് .ഓരോ ഷോട്ടും വളരെ ബുദ്ധിപരമായി ചിത്രികരിച്ചിരിക്കുന്നു സിനിമയുടെ അണിയറ പ്രവർത്തകർ .ഇത്രയും നല്ല പടം, ഇറങ്ങിയ സമയം തെറ്റിയതാണോ അതോ മലയാളത്തിൽ വന്നതുകൊണ്ട് ആണോ എന്നറിയില്ല പടം സാമ്പത്തികമായി വളരെ പരാജയം ആയിരുന്നു .സിനിമ സ്വപ്നം കണ്ടു നടക്കുന്ന എല്ലാ വ്യക്തികളും ,ഈ പടം ഒരു റഫറൻസ് ആയി കാണണ്ടതാണ്.
മോഹൻ വർഗ്ഗീസ്
പത്തനംതിട്ട ജില്ലയിലെ കോന്നി സ്വദേശിയായ മോഹൻ വർഗ്ഗീസ് ,ആദ്യ കാലങ്ങളിൽ ‘ചുമ്മാ വായിക്കാൻ’ എന്ന ബ്ളോഗ് പേജും,ഇപ്പൊൾ ഫെയ്സ് ബുക്കിൽ ‘ചുമ്മാ ഒരു കഥ’ എന്ന പേജിൽ വ്ലോഗും ചെയ്യുന്നു.കുവൈറ്റിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുന്നു.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു