January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

രാജ്യമില്ലാത്തവർ

ചാന്ദ്നി നാരായണൻ

Capernaum (2018)

ഒരാളോട് ഒരു സിനിമ ഇഷ്ടപ്പെടാൻ റീസൺ എന്താണ് ചോദിച്ചാൽ .. അതിലൊരു പേർസണൽ ഫാക്ടർ കാണും .. ക്യാമറ , ഡയറക്ഷൻ , ആക്ടിങ് ,സ്റ്റോറി അങ്ങനെ എന്തും ആകാം .. അതല്ലെങ്കിൽ മൂവി ജീൻ — ഡ്രാമ , ത്രില്ലെർ, സെ-ഫൈ , ഹൊറർ etc .. എന്റെ പേർസണൽ ഫാക്ടർ, സ്റ്റോറി ത്രില്ലെർ ഡയറക്ഷൻ..

ഒരു സിനിമ പ്രേമിയോട് ഫേവറൈറ്റ് സിനിമ സെലക്ട് ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടാണ് .. കാരണം അത് ഒരെണ്ണമല്ല , കുറേ കാണും .. സോ റീസെന്റലി കണ്ടതിൽ ഒന്ന് പിടിച്ചു കുലുക്കിയ സിനിമയെ കുറിച്ച് പറയാം .. ഇത് കുലുക്കാനുള്ള റീസൺ , മിഡിൽ ഈസ്റ്റ്ൽ താമസിക്കുന്നവർക്ക് പെട്ടന്ന് റിലേറ്റ് ചെയ്യാൻ പറ്റും. നല്ലൊരു കഥയുണ്ട് , അപാരമായ അഭിനയമാണ് പിന്നെ ഞെട്ടിയ്ക്കുന്ന ഡയറക്ഷനും ..

സിനിമയിലേയ്ക്ക് വരാം..

Capernaum – ലബനീസ് ഡ്രാമ മൂവി ആണ് ..
ലാംഗ്വേജ് – അറബിക് .. കാര്യങ്ങൾ മനസിലാവണമെങ്കിൽ ഇംഗ്ലീഷ് സബ്ടൈറ്റിൽ ഇടാതെ വഴിയില്ല ..

രണ്ട്മെയിൻ കഥകളാണ് ഇതിൽ പറഞ്ഞു പോകുന്നത് രണ്ടും ഇന്റർകണക്ടഡ് ഉം ആണും ..

Zain എന്ന പന്ത്രണ്ടു വയസ്സുകാരൻ കോടതിയിൽ എത്തിയത് , തന്റെ മാതാപിതാക്കളെ ശിക്ഷിയ്ക്കണം എന്ന ആവശ്യമായാണ് ..

i want to sue my parents …
for what ..?
for giving birth to me ..

Zain നും അവനു താഴെ ഉള്ള 7 കുട്ടികൾക്കും യാതൊരു ലീഗൽ ഡോക്യൂമെന്റസ് ഉം ഇല്ല .. വിദ്യഭ്യാസമോ സമാധാനപരമായ ജീവിതമോ ഇല്ല .. മാതാപിതാക്കൾ പിന്നെയും കുട്ടികളെ ഉത്പാദിപ്പിച്ചു കൊണ്ടേ ഇരിയ്ക്കുന്നു .. Zain ന്റെ നേരെ അനിയത്തി, 11 വയസുള്ള സഹർ ന് പീരിയഡ്സ് ആവുന്നു.. അവർ രണ്ട് പേരും കൂടി അത് മറച്ചു പിടിയ്ക്കുന്നു .. കാരണം ഇത് മാതാപിതാക്കൾ അറിഞ്ഞാൽ സഹറിനെ കല്യാണം കഴിപ്പിച്ചു വിടും .. എന്നിട്ടും അവസാനം രണ്ട് കോഴികൾക്ക് പകരമായി സഹറിനെ മാതാപിതാക്കൾ വിവാഹം ചെയ്തു കൊടുക്കുന്നു..

ഇതിൽ പിണങ്ങി Zain നാട് വിടുന്നു .. പലയിടത്തും ചുറ്റിക്കറങ്ങി അവസാനം റാഹിൽ എന്ന എത്തിയോപ്പിയൻ ക്ലീനർന്റെ അടുത്തു എത്തുന്നു .. റാഹിൽന് ഒന്നര വയസുള്ള മകനുണ്ട് യൂനസ് .. Zain യൂനസ്നെ നോക്കുന്നു .. റാഹിൽ ജോലിയ്ക്കു പോകുന്നു .. റാഹിലിന്റെ പേപ്പർ ഒന്നും ക്ലിയർ അല്ല .. അവസാനം ലബനീസ് ഇമിഗ്രേഷൻ ഡിപ്പാർട്മെന്റ് റാഹിലിനെ അറസ്റ് ചെയ്യുന്നു ..ആഴ്ചകളോളം റാഹിൽ തിരിച്ചു വരാതെ ആയപ്പോൾ Zain യൂനസിനെ വേറെ ഒരാൾക്ക് അഡോപ്റ് ചെയ്യാൻ കൊടുക്കുന്നു .. അതിനിടയിൽ സ്വീഡനിലേക്ക്‌ പോകാൻ ഒരു വഴി തെളിഞ്ഞു കിട്ടിയ Zain , ഡോക്യൂമെന്റസ് ന് വേണ്ടി സ്വന്തം വീട്ടിൽ പോകുന്നു .. അവിടെ വെച്ച് സഹർ മരണപെട്ടു എന്നറിയുന്നു .. സഹറിന്റെ ഭർത്താവിനെ Zain കുത്തി പോലീസ് പിടിയിലാക്കുന്നു .. അപ്പോഴാണ് ‘അമ്മ ഗർഭിണി ആണെന്നും , ഇനിയുണ്ടാകുന്ന മകൾക്കു സഹർ എന്ന പേരിടും എന്നറിഞ്ഞത് ..

അങ്ങനെയാണ് ആ ബാലൻ കോടതിയോട് തനിക്കും , തനിക്കു ശേഷമുള്ള കുട്ടികൾക്കും ജന്മം തന്നതിന് മാതാപിതാക്കളെ ശിക്ഷിക്കണം എന്ന് കോടതിയിൽ പറയുന്നത് ..

ഓസ്കാർ നോമിനേഷൻ അടക്കം 34 അവാർഡുകളാണ് പലവിധ ക്യാറ്റഗറിയിലായി ഈ സിനിമ വാങ്ങി കൂട്ടിയത് ..!!

ബന്ധങ്ങളുടെ കഥ പറയുന്ന ഇതിന്റെ ഡയറക്ടർ ഒരു സ്ത്രീയാണ് Nadine Labaki ..!!

സിനിമയേക്കാൾ അത്ഭുതമാണ് ഇതിന്റെ പിന്നാമ്പുറ കഥകൾ ..!!

നിർമാതാവായ Khaled Mouzanar സ്വന്തം വീട് പണയപെടുത്തിയാണ് ഈ സിനിമ പിടിച്ചത് ..!!
സിനിമയിലെ നായകനായ കുട്ടി Zain യഥാർത്ഥ ജീവിതത്തിൽ ഒരു സിറിയൻ അഭയാർത്ഥിയാണ് .. എട്ടു വയസ്സിൽ അഭയാർത്ഥി ക്യാമ്പിൽ നിന്ന് വരുന്ന Zain സിനിമയിൽ അഭിനയിക്കുമ്പോൾ പന്ത്രണ്ടു വയസ്സാണ് .. അവന്റെ എക്സ്‌പീരിയൻസ് ഈ സിനിമയെ സഹായിച്ചിട്ടുണ്ട് ..!!
സിനിമയിൽ അഭിനയിച്ചിരിക്കുന്നു മിക്കവാറും പേരും ആദ്യമായി ക്യാമറയ്ക്കു മുന്നിൽ എത്തിയവരോ , അല്ലെങ്കിൽ യഥാർത്ഥ ജീവിതത്തിലെ അഭയാർത്ഥികളോ ആണ് ..

എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം ആണ് .. എങ്കിലും യൂനസ് എന്ന ഒന്നര വയസുകാരനെ Boluwatife Bankole എങ്ങനെ അഭിനയിച്ചു എന്നത് ശരിക്കും ഞെട്ടിയ്ച്ചു …

4 മില്യൺ മുടക്കി എടുത്ത പടം .. അറബിക് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ പണം വാരി പടമാണ് .. വേൾഡ് വൈഡ് ആയി കളക്ട ചെയ്തത് 53 മില്യൺ ഡോളർ ആണ് ..

ഈ സിനിമയ്ക്ക് ഒരു റേറ്റിംഗ് ഞാൻ കൊടുത്താൽ – 10 /10

ചാന്ദ്നി നാരായണൻ, താമരശ്ശേരി സ്വദേശി, ഇപ്പോൾ ഭർത്താവും രണ്ട് കുട്ടികളും ആയി കുവൈറ്റിൽ താമസിക്കുന്നു.. കുവൈറ്റ്‌ മെന്റൽ ഹോസ്പിറ്റലിൽ ക്ലിനിക്കൽ ഇൻസ്ട്രകറ്റർ ആയി വർക്ക്‌ ചെയ്യുന്നു.. സിനിമയും, പുസ്തകങ്ങളും യാത്രയും ഏറെ ഇഷ്ടം.. 2019 ൽ ആദ്യ പുസ്തകം ‘ BICHA ‘ പുറത്തിറങ്ങി.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!