January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

യോഗ വര്‍ത്തമാനകാലത്തിന്റെ ആവശ്യകത

ബാലമുരളി കെ.പി

ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ശാരീരികവും മാനസികവുമായ സന്തുലിതാവസ്ഥ. മാനസിക സംഘര്‍ഷാവസ്ഥയില്‍ മനസ്സിന് ഏകാഗ്രതാ ഭാവം നഷ്ടപ്പെടുന്നു. ഈ അവസ്ഥയില്‍ യോഗ ചെയ്യുമ്പോള്‍ പലര്‍ക്കും വിഷമമുണ്ടാകും. അതിനാല്‍ മനസ്സിന്റെ ഏകാഗ്രതയ്ക്കും കൂടി അനുകൂലമായ യോഗാസാധനകളാണ് ചെയ്യേണ്ടത്. മനസ്സിന് വിശ്രമം നല്‍കി ഏകാഗ്രതയുണ്ടാക്കി സന്തുലിതാവസ്ഥ നിലനിര്‍ത്തണം. ഇതിന് ധ്യാനം ആണ് ഏറ്റവും ഉചിതമായിട്ടുള്ളത്.
സദ്ഗുരു മാതാ അമൃതാനന്ദമയീ ദേവി വികസിപ്പിച്ചെടുത്ത IAM(Integrated Amrita Meditation Technique) അത്പൊലെ അമൃതയോഗ ഇവ രണ്ടും ആസനകള്‍ക്കെന്നപ്പോലെ ധ്യാനത്തിനും തുല്യ പ്രധാന്യം നല്‍കി ഏതൊരാള്‍ക്കും ചെയ്യാന്‍ കഴിയുന്ന യോഗാസാധനകള്‍ ആണ്.
”ധ്യാനവും യോഗയും നമ്മുടെ രണ്ട് പാദങ്ങൾ പോലെ പരസ്പര പൂരകങ്ങളാണ്. ഒരു കാൽ മുന്നോട്ട് വയ്ക്കണമെങ്കിൽ മറ്റേക്കാൽ തറയിൽ ഉറച്ചു നിൽക്കണം” എന്ന് അമ്മ പറയാറുണ്ട്.
കൂടാതെ ശ്വസന പ്രക്രിയകള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കുന്ന യോഗാസാധനകളായത് കൊണ്ടുതന്നെ ഈ കാലഘട്ടത്തില്‍ ആരോഗ്യത്തൊടെ ജീവിക്കാന്‍ IAM, അമൃതയോഗ എന്നീ യോഗാസാധകള്‍ നമ്മള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.
ജീവിതത്തിലെ ഏറ്റവും അത്യന്താപേക്ഷിതമായ ഘടകം ആരോഗ്യം തന്നെയാണ്. അത് ശാരീരികാരോഗ്യമാണങ്കിലും മാനസികാരോഗ്യമാണെങ്കിലും. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്നു. എന്ത്തന്നെയാണെങ്കിലും ആരോഗ്യംതന്നെയാണ് പ്രധാനം. അതിന് നമ്മള്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളാണ് ആഹാരരീതി, വ്യായാമം, വിശ്രമം. ആരോഗ്യസംരക്ഷണത്തിന് അനേകം വ്യായാമരീതികള്‍ ഉണ്ടെങ്കിലും യോഗയിലൂടെ ലഭിക്കുന്ന ഫലങ്ങള്‍ ഏറ്റവും മികച്ചതാണെന്ന് വിലയിരിത്തപ്പെടുന്നു. യോഗചെയ്യുമ്പോള്‍ ധ്യാനത്തിലൂടെ ലഭിക്കുന്ന ഏകാഗ്രത കുട്ടികള്‍ക്ക് പഠനത്തിലും മുതിര്‍ന്നവര്‍ക്ക് അവരുടെ ജോലിയിലും കൂടുതല്‍ മികവ് പുലര്‍ത്താന്‍ ഏറെ പ്രയോജനപ്രദമാണ്.
നമ്മുടെ ശ്വസനത്തിലും സംസാരാത്തിലും നടത്തതിലും ചിന്തകളിലും അത്പോലെ നമ്മുടെ എല്ലാ ചലനങ്ങളും ബോധത്തെടെ ചെയ്യാന്‍ ധ്യാനത്തിലതിഷ്ടിതമായ യോഗ നമ്മളെ സഹായിക്കുന്നു. അത്കൊണ്ട് തന്നെ ശരിയായ ദിശയിലൂടെ സഞ്ചരിക്കാന്‍ നമുക്ക് ഏറെ പ്രയോജനപ്രധമാണ് യോഗ.
ഭാരതത്തിലെ ഋഷീശ്വരന്മാരുടെ ദർശനമായ യോഗയെന്ന സാധന ദിവസവും ചെയ്യുന്നതിലൂടെ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യവും കൈവരിക്കാം എന്നുള്ളതാണ്.
യോഗ ഒരു അന്താരാഷ്ട്രദിനമായി ആചരിക്കുന്നതിലൂടെ യുവജനങ്ങളും അടുത്ത തലമുറയും നല്ല ആരോഗ്യമുള്ളവരാട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

കാസർഗോഡ് സ്വദേശിയായ ബാലമുരളി കെ.പി കുവൈത്ത് എയര്‍വേയ്സില്‍ ജോലി ചെയ്യുന്നു.അമ്മ കുവൈത്ത് കോര്‍ കമ്മിറ്റി അംഗമായും അയുദ്ധ് ( AYUDH
അമൃത യുവ ധര്‍മ്മ ധാര ) കുവൈത്ത് കോര്‍ഡിനേറ്ററായും പ്രവർത്തിക്കുന്നു

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!