January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പൊട്ടി മുളക്കുന്ന ആൾ ദൈവങ്ങൾ -Trance

സോഷ്യൽ മീഡിയ രചയിതാവ് ജീന ഷൈജു എഴുതുന്നു

എനിക്ക് ഒരുപാട് ഇഷ്ട്ടം എന്ന് ഞാൻ പറയുന്നില്ല.. എന്നിരുന്നാലും സമൂഹത്തിൽ വിഷം പോലെ പരക്കുന്ന ഒരു ആനുകാലിക വിഷയത്തെ ഇത്രയും വ്യക്തമായി വരച്ചു കാട്ടിയ ഒരു ചിത്രം ഞാൻ അടുത്തിടെ കണ്ടിട്ടില്ല.അത് കൊണ്ടാണ് എനിക്കതിനോട് ഇഷ്ട്ടം തോന്നിയത്.

ഇനി വിഷയത്തിലേക്കു കടക്കാം..
ചിത്രത്തിന്റെ trailer ലു ടെയോ preview യിലൂടെയോ കടന്നു പോകാത്ത ഞാൻ “TRANCE”നെ TRANS എന്ന് തെറ്റിദ്ധരിച്ചു. നസ്രിയയുടെ പുതിയ വേഷപ്പകർച്ച ഒരു transgender കഥാപാത്രത്തെ ആവും ചെയ്യുന്നത് എന്നായിരുന്നു എന്റെ മിഥ്യാ ബോധം. ജീവിതത്തിൽ താരജോഡികളായ നസ്രിയയും ഫഹദും ഒരുമിച്ചഭിനയിച്ച ചിത്രം തീയേറ്ററിൽ പോയി കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നേലും പ്രവാസത്തിലെ പ്രയാസങ്ങൾ..സാഹചര്യങ്ങളുടെ സമ്മർദങ്ങൾ.. എന്നെ അതിനു സമ്മതിച്ചില്ല എന്ന് മാത്രമല്ല റിലീസ് ആയി മാസം ഒന്നുകഴിഞ്ഞാണ് അത് കാണാനിടയായത്.

TRANCE-പേര് സൂചിപ്പിക്കുന്നത് പോലെ TRANSFORMATION- വിജുവിൽ നിന്നും പാസ്റ്റർ ജോഷ്വാ കാൾട്ടനിലേക്കു “കേരള അമീർഖാൻ” എന്ന് ഞാൻ വിശേഷിപ്പിക്കുന്ന ഫഹദ് ഫാസിലിന്റെ പരകായ പ്രവേശം അല്ലെങ്കിൽ ഒരു മാനസിക യാത്ര

8 വർഷത്തിന് ശേഷം അൻവർ റഷീദിന്റെ ഒരു ചിത്രം.. റസ്സൂൽ പൂക്കുട്ടിയുടെ പശ്ചാത്തല സംഗീതം.. അമൽ നീരദിന്റെ ഛായാഗ്രഹണം എന്നിവയെല്ലാം കൂടെ ചേർന്നപ്പോൾ പ്രേക്ഷകരെ ഒരു പരിധിവരെ ത്രില്ല് അടിപ്പിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു.

കന്യാകുമാരിയിൽ നിന്നുള്ള സാധാരണക്കാരനിൽ സാധാരണക്കാരനായ വിജു പ്രസാദിന്റെ അമേരിക്ക വരെ നീളുന്ന ഒരു യാത്ര …

ഇന്നത്തെ ഈ കാലഘട്ടത്തിൽ ഒന്ന് കൊണ്ടും തൃപ്തി വരാത്ത മനുഷ്യൻ രോഗശാന്തിക്കും സാമ്പത്തിക ഭദ്രതക്കും വേണ്ടി ഒരു രാത്രി കൊണ്ട് ഉടലെടുക്കുന്ന ആൾദൈവങ്ങളെ തേടിപോകുന്ന അവസ്ഥകളെ സംവിധായകന് ഒരു പരിധിവരെ വരച്ചു കാട്ടാൻ കഴിഞ്ഞു എന്ന് പറയുമ്പോഴും ഒരു നാണയത്തിനു രണ്ട് വശങ്ങൾ ഉണ്ടെന്നപോലെ ചില മത വിഭാഗങ്ങളിൽ ചെറിയ അളവിൽ ഈ ചിത്രം മത സ്പർദ്ധ വളർത്തിയോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.ഒരു മതങ്ങളെയും.. ഒരു വിശ്വാസങ്ങളെയും വിമർശിക്കാൻ ആർക്കും ഒരു അതിർവരമ്പുകൾക്കപ്പുറം അവകാശമില്ല..കാരണം അത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്രമാണ്.അത് കൊണ്ട് തന്നെ ഫഹദ് ഫാസിലിന്റെ അഭിനയം കുറച്ച് അധികമായിപ്പോയോ എന്ന് എനിക്ക് തോന്നുമ്പോഴും ആട്ടിൻകുട്ടികളുടെ വേഷമണിഞ്ഞ മൂന്നാംകിട സ്വഭാവമുള്ള ചെന്നായ്ക്കളെ, മാഫിയകളെ സാധാരണ കാരന് മനസ്സിലാക്കി കൊടുക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു എന്നതും പ്രശംസാവഹമാണ്.

ചിത്രത്തിന്റെ ആദ്യ പകുതിയിൽ വിഷാദരോഗത്തിന്റെ പിടിയിൽ അകപ്പെടുന്ന നായകൻ രണ്ടാം പകുതിയോടെ പ്രശസ്തിയുടെ കൊടുമുടിയിലേക്കു എത്താൻ തന്റെ മാനസിക അവസ്ഥാന്തരങ്ങളെ മറയായി പിടിക്കുന്നോ എന്ന് തോന്നിയിരുന്നു പലപ്പോഴും.

ദിലീഷ് പോത്തന്റെയും , ഗൗതം മേനോന്റെയും ചെമ്പൻ വിനോദിന്റെയും സാമീപ്യം ആധ്യാത്മിക കുത്തകയുടെ മൂർദ്ധന്യതയെ പച്ചക്കു തുറന്നു കാണിക്കുന്നതിനോടൊപ്പം ആത്മീയതയുടെ അടിമയായ വിനായകനും നല്ല അവതരണം കാഴ്ചവെച്ചു.

വിമർശനങ്ങൾ ഇല്ലാതെ കല വളരുന്നില്ല എന്നതിനാൽ എന്റെ കാകദൃഷ്ടിയിൽ കണ്ടത് പറയട്ടെ..നസ്രിയയും ഫഹദിനെയും ഒരുമിച്ചു കണ്ടപ്പോൾ എരിവും പുളിയും കൂടിയ ഒരു പ്രണയഗാനം പ്രതീക്ഷിച്ച മലയാളിക്ക് നിരാശമാത്രമായിരുന്നു ഫലം.

എന്ത് തന്നെ ആയിരുന്നാലും മലയാളിക്ക് അൻവർ റഷീദിന്റെ trance പോലൊരു visual grandeur theatrical ചിത്രം ഒരു എക്സ്പീരിയൻസ് ആകട്ടെ…

നന്ദി…

നിങ്ങളുടെ സ്വന്തം

ജീനാ ഷൈജു

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!