ഗാനരചയിതാവ് ബിജോയ് ചാങ്ങേത്ത് തൻറെ പ്രിയ ചിത്രത്തെക്കുറിച്ച് എഴുതുന്നു
ടൈറ്റാനിക് ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായിരുന്നു 1912 ഏപ്രിൽ 15 ന് അതിരാവിലെ, ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലേക്കുള്ള കന്നി യാത്രയ്ക്കിടെ ഒരു ഹിമപാതമുണ്ടായി.കപ്പൽ ,അറ്റ്ലാന്റിക്കിൽ വെച്ച് ഒരു മഞ്ഞുമലയിൽ തട്ടി ടൈറ്റാനിക് കടലിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി , രക്ഷപെട്ടവർ ചുരുക്കം ഇത് ചരിത്രം . ഈ സിനിമയുടെ ആദ്യ പോസ്റ്റർ ഞാൻ കാണുന്നത് 1998 ഓണത്തിനാണ് , അന്ന് ഞാൻ പാലക്കാടു ജില്ലയിലെ പട്ടാമ്പിക്കടുത്തു കൂറ്റനാട് ഹോസ്പിറ്റലിൽ ജോലി നോക്കുന്നു , അവിടെ എന്റെ കൂടെയുള്ള സ്റ്റാഫ് ആണ് ഈ സിനിമയെ കുറിച്ച് പറയുന്നത് , ഓണത്തിന് ഇറങ്ങിയ മിക്ക ഫിലിം മാഗസിൻ വാങ്ങി നോക്കി , എല്ലായിടത്തും നിറഞ്ഞ പ്രദർശനം , അങ്ങനെ തൃശ്ശൂർ രാഗം തീയറ്റർ ആണന്നു എന്റെ ഓർമ്മ , അൾട്രാ സൗണ്ട് സിസ്റ്റത്തിലൂടെ ശബ്ദ വീചികൾ മുഴങ്ങി , എനിക്ക് ഭയവും ആകാംഷയും , തീയറ്റർ നിറഞ്ഞിരുന്നു , ടൈറ്റാനിക് സിനിമ ക്ളൈമാക്സ് എത്തിയപ്പോൾ , ഒരു വല്ലാത്ത പേടി , കടലിൽ കൂടിയുള്ള കപ്പൽ യാത്രയും , എന്റെ മനസ്സ് ആ കപ്പലിൽ ആയതുപോലെ , ജാക്കും ,റോസും , മറക്കാനാവാത്ത കഥാ പാത്രം . ഈ ചിത്രം കണ്ടിറങ്ങീട്ടും ബസ്സിൽ പോകുമ്പോൾ ചിന്ത ഈ കപ്പലിനെ കുറിച്ചായിരുന്നു .പട്ടാമ്പിയിൽ നിന്നു നാട്ടിൽ തിരികെ വന്ന സമയത്തു വീഡിയോ ഷോപ്പിൽ നിന്നും ടൈറ്റാനിക് വീഡിയോ കാസറ്റ് ഇട്ടുകാണുമായിരുന്നു . പ്രവാസ ലോകത്തു എത്തിയപ്പോഴും ടൈറ്റാനിക് സിഡി വാങ്ങി സൂക്ഷിച്ചിരുന്നു , ഇപ്പോഴും കൈയ്യിലുണ്ട് സ്റ്റാർ മൂവിസിൽ ഇടക്കു ടൈറ്റാനിക് സിനിമ കാണാറുണ്ട് , ഇന്നും ഞാൻ ഈ സിനിമ അത്ഭുതത്തോടുകൂടിയാണ് കാണുന്നത് . ഇതിന്റെ ലോക്കഷൻ , കലാ സംവിധാനം ഇപ്പോഴും തിരഞ്ഞെടുത്തു നോക്കാറുണ്ട് , ചരിത്രത്തെ അഭ്രപാളിയിൽ ഒരുക്കിയാണ് വിഖ്യാത ചലച്ചിത്ര സംവിധായൻ ജെയിംസ് കാമറോൺ 1998 ൽ ,ടൈറ്റാനിക് സിനിമ ആക്കിയത് .200 മില്യൺ യുഎസ് മുടക്കി ലോക സിനിമക്ക് അത്ഭുതമായതു,ഈ സിനിമ കാണുന്ന ,ഏതൊരു വ്യക്തിയും ശ്വാസമടക്കിപിടിച്ചിരിക്കും , ഇതിന്റെ സാങ്കേതിക മികവും , കലാ സംവിധാനവും എന്നെ അത്ഭുതപ്പെടുത്തി , എല്ലാ അഭിനേതാക്കളും നൂറു ശതമാനം നീതി പുലർത്തി , 11 ഓസ്‌ക്കാർ അവാർഡ് വാങ്ങി ,ഓസ്കർ ചരിത്രമായി .ഇന്നും നിത്യഹരിത ചിത്രമായി ടൈറ്റാനിക് സിനിമ .
ബിജോയ് ചാങ്ങേത്ത്
പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്വദേശിയായ ബിജോയ് ചാങ്ങേത്ത് കഴിഞ്ഞ 18 വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്നു. 2007 മുതൽ ക്രിസ്തീയ ഗാനരചന നടത്തുന്ന ഇദ്ദേഹം 20ലേറെ ആൽബങ്ങൾക്ക് സംഗീതവും രചനയും നിർവ്വഹിച്ചു .പിന്നണി ഗായിക മിന്മിനി ആലപിച്ച പ്രയ്‌സ് ദ ലോർഡിലെ മനോഹരഗാനം , ജീസസ് കിംഗ് ഓഫ് കിംഗ് , ദിവ്യ ജനനം , എല്ലാം നിൻ ദാനം ,ശ്രാവണ പൗർണ്ണമി , ഇപ്പോൾ മാർത്തോമ്മാ സഭയുടെ വലിയ തിരുമേനിക്ക് 103ൽ നിറവ് എന്ന ജന്മദിന ഗാനം എന്നിവ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായി.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു