January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മധുരമൂറുന്ന മുന്തിരിക്കുടുംബം

ഷിജു പരുമല

എനിക്ക് ഇഷ്ടപ്പെട്ട മലയാള ചലചിത്രങ്ങൾ ഏറെയുണ്ടെങ്കിലും അവയിലെ ശ്രദ്ധേയമായത് അത്
‘ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ‘ ആണ്. 2017 ജനുവരി 20-ൽ വീക്ക് എൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ ജിബു ജേക്കബ് അണിയിച്ച് ഒരുക്കിയ ചിത്രമാണിത്.
‘ പ്രണയോപനിഷിത് ‘ എന്ന മലയാള ഷോർട്ട് ഫിലിമിൽ നിന്നും ഉടലെടുത്ത സിനിമയാണ് ഇത്. സംഗിത സംവിധായകരായ ജയചന്ദ്രനും, ബിജിബാൽലും ആണ് ഈ സിനിമയിലെ മനോഹരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് . കോഴിക്കോട്, ആലപ്പുഴ, ഷിംല, എന്നിവടങ്ങളിൽ ഇതിന്റെ ചിത്രികരണം പൂർത്തിയാക്കിയിരിക്കുന്നത്.
ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ ആയ ഉലഹന്നാൻ, ആനിയമ്മ എന്നിവരെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് മലയാളത്തിന്റെ മഹാനടൻമാരിൽ ഒരാളായ മോഹൻലാലും, തെന്നിന്ത്യൻ സുന്ദരിയുമായ മീനയുമാണ്.ഒരു കുടുംബ പശ്ചാത്തലത്തെ ആസ്പദമാക്കി മലയാളി മനസ്സുകളെ സ്പർശിക്കുന്ന തരത്തിലുളള ശക്തമായ ഒരു കഥയാണിത്. സ്നേഹത്തോടും, സമാധാനത്തോടും കൂടെ ജീവിക്കുന്ന കുടുംബങ്ങൾക്ക് പെൺമക്കൾ വലുതായികഴിഞ്ഞാൽ മാതാപിതാക്കളുടെ നെഞ്ചിൽ ഒരു തീ കനൽ പുകയാൻ തുടങ്ങും. ഗുണദോഷങ്ങൾ കൊടുത്ത വളർത്തിയാലും മക്കൾ കൗമാരത്തിൽ എത്തിയാൽ കഴുകന്റെ കണ്ണുകളോടു കൂടി പെൺകുട്ടികളെ വലയിലാക്കുന്ന കുറെ ആളുകൾ നമ്മുടെ നാടിന്റെ ശാപം ആണ്. മൊബൈൽ ഫോണുകൾ കുട്ടികളെ വഴിതെറ്റിക്കുന്നതിൽ നല്ല ഒരു പങ്ക് വഹിക്കുന്നുണ്ട് എന്ന് പറയാതിരിക്കാൻ പറ്റില്ല.

അതും ഈ ചിത്രത്തിൽ പരമാർച്ചിരിക്കാനു എന്നത് ഒരു നല്ല കാര്യം തന്നെ.

കുടുംബങ്ങളിലെ സമാധാന അന്തരീക്ഷമാണ് നല്ല കുഞ്ഞുങ്ങളെ കുടുംബത്തിനും, സമൂഹത്തിനും സമ്മാനിക്കുന്നത്. പ്രണയിനിയായ കുട്ടിയുടെ തിരിച്ചറിവ് ആണ് എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത്.കുടുംബ ജീവിതത്തിലെ മാതാപിതാക്കളുടെ സ്നേഹത്തിന്റെ വേലിയേറ്റ വേലിയിറക്കങ്ങൾ കുട്ടികളെയും അത് ബാധിക്കും എന്ന് മനസ്സിലാക്കി തരുന്നു ഈ ചിത്രം. പഠിക്കുവാൻ ഉള്ള സമയം പഠനത്തിനു മാത്രം ഉപയോഗിക്കുക. കല്യാണത്തിനു ശേഷവും പ്രണയിക്കാം എന്നുള്ള കുട്ടിയുടെ മറുപടി ഏറെ ആസ്വാദകരമാണ്.
മാതാപിതാക്കളുടെ സ്നേഹത്തിന് പകരം വയ്ക്കുവാൻ വേറെ ഒന്നും ഇല്ല എന്നുള്ള തിരിച്ചറിവ് ആണ് വരും തലമുറകൾക്ക് ആവശ്യം,
എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ


ഷിജു പരുമല

പത്തനംതിട്ട ജില്ലയിൽ പരുമല സ്വദേശിയായ ഷിജു പരുമല കഴിഞ്ഞ 13 വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്നു. ചെറുകഥ രചനയിലും നാടക പ്രവർത്തകൻ എന്ന നിലയിലും സജീവമാണ്.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!