കാലത്തിൻറെ വെല്ലുവിളികളെ മറികടന്ന ചിത്രം – കാലാപാനി
ലാൽ കെയേഴ്സ് കുവൈറ്റ് പ്രസിഡൻറ് ആർ ജെ രാജേഷ് എഴുതുന്നു
എന്റെ ഇഷ്ടപ്പെട്ട മലയാള ചിത്രം ഏതെന്ന് ചോദിച്ചാൽ മനോഹരമായ ചിത്രങൾ ഏറെയുണ്ട് .പക്ഷേ അതിൽ നിന്നും ഞാൻ തെരെഞ്ഞെടുക്കുക, ദേശീയതയും പ്രണയവും, വിരഹവും കാലത്തിന്റെ വേഗതയെ വെല്ലുന്ന ഹൃദയസ്പർശ്ശിയായ രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമായ കാലാപാനിയാണ്. റിലീസ് ചെയ്ത് 25 വർഷത്തിന് അടുത്താണെങ്കിലും ഇപ്പോഴും ജനപ്രേക്ഷക ഹൃദയങ്ങളിലും ലാലേട്ടന്റെ ആരാധക ഹൃദയങ്ങളിലും ഒളിമങ്ങാതെ നിൽക്കുന്നു.
തൊണ്ണൂറുകളിലെ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച ചിത്രമാണ് “കാലാപാനി” എന്ന് നമ്മുക്ക് നിസ്സംശയം പറയാം.ടെക്നോളജി അധികം വളരാത്ത കാലത്ത് മോഹൻലാൽ,പ്രിയദർശ്ശൻ,സാബു സിറിൽ,ഇളയരാജ,സന്തോഷ് ശിവൻ എന്നി പ്രതിഭകൾ പ്രേഷകർക്ക് ഒരുക്കിയ വിസ്മയം”.
ഗോവർദ്ധന്റെ പ്രണയവും,വിരഹവും,രാജ്യസ്നേഹവും,ദേശിയയതയും,നിസ്സാഹയതയും,പ്രതികാരവും സസ്സൂഷ്മം മനോഹരമായി തന്നെ മോഹൻലാൽ എന്ന നടനവിസ്മയം അവതരിപ്പിച്ചിരിക്കുന്നു.
പ്രിയദർശ്ശനോളം മലയാള സിനിമയിൽ പ്രേഷകരെ ഇത്രമാത്രം എന്റർടൈൻ ചെയ്യിച്ച ഒരു സംവിധായകൻ മലയാള സിനിമയിൽ വേറെ കണ്ടിട്ടില്ല. പ്രേക്ഷകർ എന്താണോ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നത്,അത് അതേ പടി പ്രേഷകരുടെ മുന്നിൽ എത്തിക്കും എന്നെതിനുള്ള ഉത്തമോദഹരണമാണ് കാലാപാനി എന്ന മോഹൻലാൽ ചിത്രം. തൻറെ പതിവ് കോമഡി ശൈലിയിൽ നിന്ന് വ്യത്യസ്തമായി ദേശ സ്നേഹത്തിൻറെ അച്ചിലാണ് ‘കാലാപാനി’ അദ്ദേഹം വാർത്തെടുത്തത്.24 വർഷങ്ങൾക്കപ്പുറവും ആ ചിത്രത്തിന്റെ സാങ്കേതിക മികവിനെ കുറിച്ച് പ്രേഷകർ പുകഴ്ത്തുന്നുണ്ടെങ്കിൽ അത് പ്രിയദർശ്ശൻ എന്ന ക്രാഫ്റ്റ്മാന്റെ സംവിധാന മികവായെ കണക്കാക്കാൻ കഴിയു.സന്തോഷ് ശിവന്റെ പകരം വക്കാനാകാത്ത ഛായാഗ്രഹണ മികവും മോഹൻലാൽ എന്ന മഹാനടന്റെയും ഒപ്പം അമിരേഷ് പുരിയുടെയും പ്രഭുവിന്റെയും അഭിനയ മികവും കൊണ്ട് സമ്പുഷ്ടമാണ് കാലാപാനി.ഇളയരാജാ സാറിന്റെ സംഗീതത്തിൽ പിറന്ന കാലാപാനിയിലെ എല്ലാഗാനങ്ങളും അതി മനോഹരമാണ്. കാലാപാനിയിലെ ഓരോ കഥാപാത്രങ്ങളും ഇപ്പോളും ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ടെന്ന് നിസ്സംശയം പറയാൻ സാധിക്കും.
മലയാള സിനിമക്ക് എന്ന് മാത്രമല്ല ഇന്ത്യൻ സിനിമക്ക് തന്നെ അഭിമാനിക്കാവുന്ന “കാലാപാനി “എന്ന വിസ്മയ ചിത്രം മോഹൻലാൽ ആരാധകർക്കും സിനിമാ ആസ്വാദകർക്കും സമ്മാനിച്ച അണിയറപ്രവർത്തകർക്ക് ഒരായിരം നന്ദി.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു