തൻറെ ഇഷ്ട ചിത്രത്തെക്കുറിച്ച് കുവൈറ്റ് നോട്ടം ഫിലിംഫെസ്റ്റിവലിലെ 2019 ലെ മികച്ച നടൻ അരുൺ നാഗമണ്ഡലം എഴുതുന്നു.
ജീവിതം സിനിമയാക്കിയ സിനിമ, സിനിമയെ കുറിച്ച് പറഞ്ഞ സിനിമ,രാഷ്രിയത്തെ കുറിച്ച് പറഞ്ഞ സിനിമ വിശേഷണങ്ങൾ ഏറെയുണ്ട് എൻറെ പ്രിയ ചിത്രത്തെക്കുറിച്ച് വിവരിക്കുവാൻ. ഞാൻ ഈ ചിത്രം കാണുന്നത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ഏകദേശം 20 വർഷം പിന്നിട്ടു . ഇപ്പോഴും എൻറെ പ്രിയ ചിത്രം ഇതുതന്നെ. എന്തു കൊണ്ടായിരിക്കാം രണ്ടു ദശാബ്ദങ്ങൾക്കു ശേഷവും വിവിധ ഭാഷകളിൽ വളരെയേറെ ചിത്രങ്ങൾ കണ്ടിട്ടും ഇപ്പോഴും ‘ഇരുവർ’ എൻറെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്. ഞാൻ വളരെയേറെ ആലോചിച്ചു. അവസാനം എനിക്ക് മനസ്സിലായി ഒരു വ്യക്തിയെ സ്വാധീനിക്കുവാനും തോറ്റു പോയെന്ന് തോന്നുന്നന്നിടത്ത് നിന്ന് ഊർജ്ജം നൽകി പ്രചോദിപ്പിക്കുവാനും എൻറെ കുട്ടിക്കാലത്ത് തന്നെ കാണിച്ചു തന്ന പടമാണിത്.
ഈ ചിത്രം കാണുമ്പോൾ എനിക്ക് അറിയില്ലായിരുന്നു ഇത് ഒരു ‘ബയോപിക്’ ആണുള്ളത്. പിന്നീട് പ്രിയ ലാലേട്ടന് ദേശീയ അവാർഡ് ലഭിച്ചപ്പോൾ പത്രത്തിൽ ഉണ്ടായ വാർത്തകൾ നിന്നാണ് എനിക്ക് മനസ്സിലായത് ഇത് ദ്രാവിഡ ചലച്ചിത്രത്തിലെയും രാഷ്ട്രീയത്തിലെയും മുടിചൂടാമന്നൻമാരായിരുന്ന എം ജി ആറിന്റെയും കലൈഞ്ചർ കരുണാനിധിയുടെയും കഥയായിരുന്നു ഇതെന്ന്.
നടന വിസ്മയങ്ങൾ തകർന്നാടിയ സിനിമയിൽ ഈ വേഷങ്ങൾ ഞങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചത് നമ്മുടെ സ്വകാര്യ അഹങ്കാരം ലാലേട്ടനും പ്രകാശ് രാജും. ഒപ്പം ഒപ്പം നായികയായി അരങ്ങേറിയ വിശ്വസുന്ദരി ഐശ്വര്യറായിയുടെ പ്രകടനവും ഒരു സാദാ പ്രേക്ഷകൻ എന്ന നിലയിൽ എന്നെ വിസ്മയിപ്പിച്ചു . മണിരത്നത്തിന് ‘മാജിക്കൽ ടച്ചി’ൽ ഒഴുക്കോടെ കഥ മുന്നേറിയപ്പോൾ സംഗീതം,ഛായാഗ്രഹണം,കഥ,തിരക്കഥ,സംഭാഷണം തുടങ്ങി സിനിമയുടെ എല്ലാ മേഖലയും ഒന്നിനൊന്ന് മെച്ചം.
ആത്മാർത്ഥമായ പരിശ്രെമം ഉണ്ടെങ്കിൽ ഏത് ഉയരം വരെയും എത്താൻ സാധിക്കും
എന്നു കാണിച്ചു തന്ന സിനിമ
അന്നും ഇന്നും എന്നും
കാണാൻ ഇഷ്ട്ടമുള്ള സിനിമ
“ഇരുവർ”
മോഹൻലാൽ,പ്രകാശ്‌രാജ് ഇസം ഇഷ്ട്ടം ❤❤❤❤❤❤❤❤
ടൈറ്റിൽ കാർഡ്
ഗാനരചന-വൈരമുത്തു
സംഗീതം – എ ആർ റഹ്മാൻ
ഛായാഗ്രഹണം- സന്തോഷ് ശിവൻ
സംഭാഷണം- സുഹാസിനി
നിർമ്മാണം- മദ്രാസ് ടാക്കീസ്
സംവിധാനം – മണിരത്നം
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു