മാത്യു കുടശനാട്
നാട്ടുകാരനും സുഹൃത്തുമായ സാജു സ്റ്റീഫൻ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയെ കുറിച്ച് ടൈംസ് ഓഫ് കുവൈറ്റിന്റെ പേജിൽ ഉള്ള ‘ My favorite movie ‘ എന്ന പംക്തി പരിചയപ്പെടുത്തിയപ്പോൾ ചെയ്യുവാൻ
ഈ ലോക്ക്ഡൗൺ കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ടതും വീണ്ടും വീണ്ടും കാണുവാൻ ഞാൻ ആഗ്രഹിച്ചതുമായ ഒരു കുടുംബചിത്രമാണ് “കെട്ട്യോളാണ്എന്റെ മാലാഖ” . ഈ ഭൂമിയിൽ ഈശ്വരൻ മനുഷ്യർക്കായി നൽകിയ ഒരു വരദാനമാണ് കുടുംബജീവിതം .അത് ഓരോ മനുഷ്യനും എപ്രകാരം പ്രവർത്തിക്കുന്നുവോ അപ്രകാരം ആയിരിക്കും ഓരോ കുടുംബങ്ങളിലും ഓരോ മാലാഖമാർ വസിക്കുന്നത്.
വളരെ സ്നേഹമായി സന്തോഷമായി ജീവിക്കുന്ന പുരാതന ക്രിസ്ത്യൻ കുടുംബപശ്ചാത്തലം. മനസ്സിന് കുളിരേകുന്ന പ്രകൃതി രമണിയമായ ധാരാളം കൃഷിയിടങ്ങളും വലിയ പാറക്കെട്ടുകളും അരുവികളും നിറഞ്ഞ മലയോര മേഖലയാണ് ഈ ചിത്രത്തിന്റെ അണിയറശില്പികൾ ചിത്രീകരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പഴമയുടെ പുതുമ നിലനിർത്തിക്കൊണ്ട് രചയിതാവ് എഴുതിച്ചേർത്ത് തിരഞ്ഞെടുത്തിരിക്കുന്ന കഥാപാത്രങ്ങൾ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ദമ്പതികൾക്ക് ഒരു മാതൃക തീർത്തിരിക്കുന്നു .സ്നേഹം എന്താണെന്നും കാപട്യം ഇല്ലാതെയും ചങ്കു പറിച്ചു കൊടുക്കുന്ന ഒരു പറ്റം നാട്ടുകാരാണ് ഈ സിനിമയുടെ മുഖ്യ വിജയം.
ഇനി കഥയിലേക്ക് കടക്കാം, ഈ സിനിമയിലൂടെ യഥാർത്ഥമായി ജീവിച്ചു കാണിക്കുന്ന അമ്മ കഥാപാത്രം (മനോഹരി ജോയ് ) വാർദ്ധക്യത്തിലെ അവസ്ഥയാണെങ്കിലും വീട്ടു കാര്യങ്ങൾക്കും മുടക്കം കൂടാതെ നടത്തുന്ന ആ അമ്മയാണ് ആ വീടിൻറെ ഐശ്വര്യം .പെറ്റമ്മ അല്ലെങ്കിലും ആ സിനിമയിലെ മക്കളോടും ഇതിലെ കഥാപാത്രങ്ങളും ഇടപെടുന്ന കാണുമ്പോൾ അല്പം അസൂയ തോന്നിപ്പോകുന്നു. വീടിന്റെ കാരണവർ മണ്മറഞ്ഞു പോയെങ്കിലും പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയയ്ക്കുകയും ഏക ആണിനെയും ചേർത്തുപിടിച്ചു സന്തോഷമായി പോകുന്ന കുടുംബപശ്ചാത്തലം.
പെങ്ങമ്മാരുടെ ഓമനവിളിയായ” കുട്ടായി” നാട്ടുകാരുടെ സ്ലീവാച്ചൻ (ആസിഫ് അലി) തൻറെ വീടും അമ്മയും, പെങ്ങന്മാരും, നാട്ടുകാരും ആണ് ഏറ്റവും വലുത് എന്ന ചിന്തയും പൈങ്കിളി പ്രേമങ്ങളും യാതൊരു ദുർന്നടപ്പുകളോ ഇല്ലാതെ,അല്പം സ്വഭാവദൂഷ്യം ആയി ഇതിൽ കാണുന്നത് മദ്യപാനം ഉണ്ടെങ്കിലും സത്യസന്ധതയും ,നീതിയും ശാസനയും, കുട്ടായിൽ ഈ സിനിമയുടെ തുടക്കം മുതൽ അവസാനം വരെയും കാണാൻ സാധിക്കുന്നു വിവാഹം എന്ന് കേൾക്കുമ്പോൾ എന്തോ വലിയ അപരാധം ആണെന്നുള്ള ചിന്തയിൽ തൻറെ വീട്ടുകാരുടെ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ പലപ്പോഴും ഒഴിഞ്ഞുമാറുവാൻ ശ്രമിക്കുന്ന കുട്ടായി , ഒരിക്കൽ തൻറെ അമ്മ ശാരീരിക അസ്വസ്ഥതകൾ മൂലം തലകറങ്ങി വീഴുകയുണ്ടായി .ആ വീട്ടിൽ താൻ ഇല്ലെങ്കിലും തൻറെ അമ്മയെ നോക്കുവാൻ താൻ വിവാഹം കഴിക്കണം എന്ന ചിന്തയും പെങ്ങന്മാരുടെ സമ്മർദ്ദവും കുട്ടായിയെ വിവാഹം കഴിക്കുവാൻ കൂടുതൽ പ്രേരിപ്പിക്കുന്നു .ബ്രോക്കർ കുട്ടിച്ചൻ (ജാഫർ ഇടുക്കി ) ന്റെഅടുത്ത് കാര്യങ്ങൾ അവതരിപ്പിക്കുകയും ,തന്റെ ഇടവക വികാരി അച്ഛന്റെ ബന്ധുവായ അങ്കമാലിക്കാരി റിൻസി (വീണാ നന്ദകുമാർ )എന്ന പെൺകുട്ടി കുട്ടായിയുടെ ജീവിതത്തിലെ സഖിയായി ഒരു മാലാഖയെപ്പോലെ പോലെ കടന്നു വന്നു .
നാട്ടുകാരുടേയും , വീട്ടുകാരുടേയും, അനുഗ്രഹത്തോടുകൂടി ആഘോഷപൂർവ്വം പള്ളിയിൽ വച്ച് മിന്നുകെട്ടും നടത്തി തന്റെ വീട്ടിലേക്ക് വന്ന റിൻസിയെ അമ്മയും ബന്ധുക്കളും ആഘോഷപൂർവം സ്വീകരിക്കുകയും ,ഒരു മകളെ പോലെ തന്നെ ആ അമ്മ അവിടെ കരുതുകയും , വിവാഹശേഷവും കുട്ടായി തൻറെ കൂട്ടുകാരും വീട്ടുകാരും ആണ് ഏറ്റവും വലുത് എന്ന ചിന്തയിൽ റിൻസിയോട് വലിയ അടുപ്പമൊന്നും കാണിക്കാതെ കറങ്ങി നടക്കുന്നു.
ആദ്യരാത്രിയിൽ തന്നെ അളിയന്മാരും നാട്ടുകാരും കൂടി കുടിപ്പിച്ചു മണിയറയിലേക്ക് കൊണ്ടുവിട്ടതു മുതൽ പല രാത്രികളിലും മദ്യപിച്ച് എത്തുകയും ബോധമില്ലാതെ കിടന്നുറങ്ങുന്ന ചെറുപ്പക്കാരനോട് സാധാരണ പെൺകുട്ടികൾക്ക് ദേഷ്യമൊക്കെ തോന്നാമെങ്കിലും ഒരു മാലാഖയെപ്പോലെ തുടക്കം മുതൽ ഇടപഴകുകയും പലപ്പോഴും തന്റെ കെട്ടിയോന്റെ അടുത്തിരിക്കുന്നതിനും ,
ഒന്നു മിണ്ടുന്നതിനും ആഗ്രഹിച്ചിട്ടു പോലും കുട്ടായി അതൊന്നും ഗൗനിക്കാതെ മനസ്സിൻറെ ഉള്ളിൽ ടെൻഷനും , ഭയവും കാരണം പലപ്പോഴും റിൻസിയിൽ നിന്ന് ഒഴിഞ്ഞു മാറുന്നതും , അളിയന്മാർ സംഘടിപ്പിച്ച ഹണിമൂൺ ട്രിപ്പ് കുട്ടായി മനപ്പൂർവം പൊളിച്ചെടുക്കുന്ന തുംവളരെ ശ്രദ്ധേയമാണ് . ഒരിക്കൽ തനിക്കുണ്ടായ ഒരു അബദ്ധം മൂലം റിൻസിയുടെയും, നാട്ടുകാരുടെയും ‘ വീട്ടുകാരുടെയും മുൻപിൽ അപമാനത്തിന് ഇടയാക്കുകയും കുടുംബ ജീവിതം തനിക്ക് വലിയ പരാജയമാണെന്നുള്ള ചിന്തയിൽ ഒളിച്ചോടാൻ ശ്രമിക്കുമ്പോൾ പ്രകൃതിയിൽ നിന്നും ജീവജാലങ്ങളിൽ നിന്നും ചിലത് പഠിക്കുവാൻ ഇടയാക്കുകയും ചെയ്തു. പിന്നീട് ഉണ്ടായ പല കാര്യങ്ങളും ആണ് ഈ സിനിമയുടെ യഥാർത്ഥ ക്ലൈമാക്സിലേക്ക് എത്തിക്കുന്നത് സ്നേഹം എന്താണെന്നും സ്ത്രീകളോട് എങ്ങനെ ഇടപെടണമെന്നും കുട്ടായി മനസ്സിലാക്കുവാൻ ശ്രമിക്കുകയുണ്ടായി .പല തുറന്നുപറച്ചിലുകൾക്കു ശേഷം സന്തോഷത്തോടെ സമാധാനത്തോടെ ആനന്ദത്തോടെ അവർ ഒരുമിച്ചു പിന്നീട് ജീവിക്കുന്നതായി കാണാം .ഈ കാലഘട്ടത്തിൽ ഈ സിനിമ പല കുടുംബങ്ങൾക്കും മാതൃക തന്നെയാണ്. ഇതുപോലുള്ള സിനിമകൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.
Produced by.Listin Stephen. Justin Stephen&wichu Bala Murali
Directed by. Nisam Basher
Music – William France
പന്തളം കുടശ്ശനാട് സ്വദേശിയായ മാത്യു കുടശ്ശനാട്
കോസ് കുവൈറ്റ് ചാപ്റ്റർ സ്ഥാപക സെക്രട്ടറിയും ,”യുവദീപ്തി” മാസികയുടെ ചീഫ് എഡിറ്ററായും പ്രവത്തിച്ചിട്ടുണ്ട്. കൂടാതെ ചെറു കഥ രചനകളും നാടകങ്ങളും ജീവിതത്തിൻറെ ഭാഗമായി ആയി കൊണ്ടുപോകുന്നു
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു