Times of Kuwait
ദുബായ് : പതിറ്റാണ്ടുകളായി മലയാളികളുടെ മനസിൽ ചേക്കേറിയ മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും ഒരുമിച്ച് ഗോൾഡൻ വിസ നൽകി യു എ ഇ. ഇതാദ്യമായിട്ടാണ് മലയാള സിനിമാ താരങ്ങൾക്ക് ഇങ്ങനെയൊരു ബഹുമതി ലഭിക്കുന്നത്. യു എ ഇയുടെ ദീർഘകാല താമസ വിസയാണ് ഗോൾഡൻ വിസ. പത്തുവർഷമാണ് ഈ വിസയുടെ കാലാവധി. അടുത്ത ദിവസങ്ങളിൽ ഇരുവരും ദുബായിലെത്തി ഗോൾഡൻ വിസ സ്വീകരിക്കുമെന്നാണ് വിവരം. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന പ്രമുഖർക്കാണ് യു എ ഇ ഗോൾഡൻ വിസ നൽകി ആദരിക്കുന്നത്. ബോളിവുഡിലെ നിരവധി താരങ്ങൾക്ക് മുൻപ് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു