നിതിൻ ജോസ് കലയന്താനി ✍️✍️
തൊടുപുഴ സ്വദേശിയായ നിതിൻ ജോസ് കലയന്താനി സാമൂഹ്യ മാധ്യമങ്ങളിലെ ക്രിക്കറ്റ് നിരൂപണങ്ങൾ എഴുതുന്നു.
സെപ്റ്റംബർ 19 നു ക്രിക്കറ്റ് പ്രേമികളെ ആവേശത്തിൽ ആറാടിച്ചുകൊണ്ട് വീണ്ടുമൊരു ഐപിഎൽ മാമാങ്കത്തിനു അരങ്ങൊരുങ്ങുകയാണ് … കോവിഡ് എന്ന മഹാമാരിയെ തുടർന്നുള്ള അനിശ്ചിതത്വങ്ങൾക്ക് എല്ലാം വിരാമമിട്ടുകൊണ്ടാണ് UAE ഇത്തവണ ക്രിക്കറ്റ് മേളക്ക് അതിഥ്യം വഹിക്കുന്നത്…
ഇത് രണ്ടാം തവണയാണ് UAE യിൽ ഐപിഎൽ നടക്കുന്നതെങ്കിലും ആദ്യമായാണ് സ്റ്റേഡിയത്തിൽ പ്രേഷകർ ഇല്ലാതെ കളികൾ നടക്കാൻ പോകുന്നത്..
എട്ടുവീട്ടിൽ നായകന്മാർ
കപ്പ് നിലനിർത്താൻ മുൻ ചാമ്പ്യൻമാരായ മുംബൈ യും, കപ്പ് കിട്ടിയിട്ടില്ല എന്ന പേരുദോഷം മാറ്റാൻ കോഹ്ലിയുടെ നേതൃത്വത്തിൽ ആർസിബിയും അപ്രതീക്ഷിത വിരമിക്കൽ നടത്തിയെങ്കിലും ക്രിക്കറ്റിൽ ഇനിയും ബാല്യമുണ്ടെന്ന് തെളിയിക്കാൻ എംഎസ്ഡിയുടെ ചെന്നൈയും സൈലന്റ് കില്ലേഴ്‌സ് ആയ ഹൈദ്രബാദും എഴുതി തള്ളനാവാത്ത ശക്തികൾ ആയ കൊൽക്കത്തയും യുവ രക്തങ്ങൾ നിറഞ്ഞ ഡൽഹിയും പുതിയ ക്യാപ്റ്റന്റെ കീഴിൽ പഞ്ചാബും ആദ്യ ഐപിഎൽ പോലെ മറ്റൊരു അദ്‌ഭുതം സൃഷ്ടിക്കാൻ രാജസ്ഥാനും ഏറ്റുമുട്ടുമ്പോൾ മത്സരങ്ങൾ പൊടി പാറുമെന്ന് ഉറപ്പ്…
അഗ്നിപരീക്ഷ കടക്കാൻ യുവസംഘം
ഏകദേശം അഞ്ചുമാസത്തെ ഇടവേളകൾക്ക് ശേഷമാണ് ഇന്ത്യൻ താരങ്ങൾ ഒരു മത്സരത്തിനു ഇറങ്ങുന്നത്..പലർക്കും ഇതൊരു അഗ്നി പരീക്ഷകൂടെയാണ്… റിഷാബ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവർക്ക് ധോണിയുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള അപ്രതീക്ഷിത വിരമിക്കലിനെ തുടർന്നുള്ള ഒഴിവിലേക്കു ആരെന്നു തീരുമാനിക്കാൻ ഉള്ള ഒരു വേദികൂടിയാണിത്. അതുപോലെ ഇന്ത്യൻ ടീമിൽ സ്ഥാനമുറപ്പിക്കാൻ ശുഭമാൻ ഗിൽ, പൃഥ്വി ഷാ എന്നി യുവതാരങ്ങൾക്കും മനീഷ് പാണ്ടേ, ധവാൻ, ദിനേശ് കാർത്തിക് എന്നീ സീനിയർ താരങ്ങൾക്കും ജെയ്സ്വാൾ, രവി ബിഷനോയ്, കാർത്തിക് ത്യാഗി, റയാൻ പരാഗ് തുടങ്ങിയ നാളെയുടെ താരങ്ങൾക്കും കഴിവ് തെളിയിക്കാൻ ഈ സീസൺ നിർണ്ണായകമാണ്
മുംബൈ ഇന്ത്യൻസ്
ശക്തി – നിലവിലെ ചാമ്പ്യൻമാരായ മുംബൈയുടെ ശക്തി രോഹിത് ശർമ്മയും പൊള്ളാർഡും ഡികോക്ക് അടങ്ങുന്ന ബാറ്റിംഗ് നിരയും ബുംറയുടെ ബൌളിംഗ് മികവും ആണ്.. ഏറ്റവും കൂടുതൽ ചാൻസ് കല്പിക്കുന്ന ടീം ദൗർബല്യം – യു എ ഇ യിലെ സ്പിൻ പിച്ചുകളിൽ പരിചയ സമ്പന്നനായ ഒരു സ്പിന്നെറുടെ അഭാവം അവർക്കുണ്ട്. മലിംഗയുടെ അഭാവവും ലിൻന്റെ ഫോം ഇല്ലായ്മയും അവരെ ആശങ്കപെടുത്തുന്നുണ്ട്..
ചെന്നൈ സൂപ്പർ കിങ്‌സ്
കളിച്ച എല്ലാ ഐപിഎല്ലിലും അവസാന നാലിൽ എത്തിയ ടീം. ഒരു ഇടവേളയ്ക്കു ശേഷം തിരികെ എത്തുന്ന ധോണിയുടെ പ്രകടനത്തിനായി ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നു ശക്തി – ധോണി എന്ന ക്യാപ്റ്റൻ കൂളിന്റെ സാന്നിധ്യം ആണ് ചെന്നൈയുടെ കരുത്തു.. ഇമ്രാൻ താഹിറും ജഡേജയും നിർണായക താരങ്ങൾ..
ദൗർബല്യം – മികച്ച ബാറ്റ്സ്മാൻ മാരുടെ കുറവും റൈനയുടെ അഭാവവും ചെന്നൈയുടെ പ്രകടനത്തെ ബാധിക്കും.
കിങ്‌സ് ഇലവൻ പഞ്ചാബ്
കെഎൽ രാഹുലിന്റെ നേതൃത്വത്തിൽ എത്തുന്ന പഞ്ചാബ് ഇത്തവണ ആദ്യമായി ഐപിഎല്ലിൽ മുത്തമിടുമോ എന്ന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നു. ഇന്ത്യൻ കോച്ച് പരിശീലിപ്പിക്കുന്ന ഒരേ ഒരു ടീം പഞ്ചാബ് ആണ്.
ശക്തി – രാഹുലും ഗെയ്ലും മാക്സ്വെല്ലും അടങ്ങുന്ന മികച്ച ബാറ്റിംഗ് നിരയും മുജീബ് ഉർ റഹ്മാന്റെ നേതൃത്വത്തിൽ സ്പിൻ നിരയും പഞ്ചാബിന്റെ പ്രതീക്ഷകൾ വാനോളമേറ്റുന്നു…
ഫാസ്റ്റ് ബൌളിംഗ് നിരയാണ് പഞ്ചാബിന്റെ തലവേദന ഷമിയും കോട്ടറലും ഉണ്ടെങ്കിലും T20 യിൽ എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയണം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
സ്ഥിരയാർന്ന പ്രകടനം കാഴ്ച്ചവെയ്ക്കുന്ന കൊൽക്കത്ത ഇത്തവണയും നല്ല പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം.. റസ്സൽ, നരൈൻ, ഗിൽ, ദിനേശ് കാർത്തിക്, നിതിഷ് റാണ, കുൽദീപ് എന്നിവർ ആണ് ശക്തി..
റെക്കോർഡ് തുകയ്ക്ക് അവർ വാങ്ങിയ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് പരിക്കിന് ശേഷം കളിക്കളത്തിൽ തിരിച്ചെത്തിയെങ്കിലും പഴയ ഫോമിൽ എത്താൻ കഴിയാത്തത് റൈഡേഴ്സിനെ ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ ദിനേശ് കാർത്തികും മറ്റു ചില താരങ്ങളും ആയി ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളും അവർക്ക് ആശങ്കയ്ക്ക് വക നൽകുന്നതാണ്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ഈ സാല എങ്കിലും കപ്പ് അടിക്കുമൊ അതോ എല്ലാത്തവണയും പോലെ ആകുമോ എന്ന് കണ്ടറിയണം ക്യാപ്റ്റനെന്ന നിലയിൽ കോഹ്ലിക്ക് ഒരു അഗ്നിപരീക്ഷ കൂടിയാണ് ഇത്തവണത്തെ ഐപിഎൽ.
കോഹ്‌ലിയും ഫിഞ്ചും ഡിവില്ലേഴ്സുമടങ്ങുന്ന ശക്തമായ ബാറ്റിങ് നിരയാണ് അവരുടേത്. യുവ മലയാളി താരം ദേവദത്ത് പടിക്കലും പ്രതീക്ഷ നൽകുന്നു.
ബൗളിങ് നിര തന്നെയാണ് അവരുടെ പ്രശ്നം യുഎഇയിലെ പിച്ചുകളിൽ ചാഹലും സംബയും പിന്നെ സ്‌റ്റെയ്‌നും ഉമേഷും മൊറിസും ഫോമിലേക്ക് ഉയർന്നാൽ ബാംഗ്ലൂർ ആദ്യ നാലിൽ കാണുമെന്ന് ഉറപ്പ്.
ഡൽഹി ക്യാപിറ്റൽസ്
അയ്യറുടെ നേതൃത്വത്തിൽ ഡൽഹി ഇത്തവണ ശക്തമായ ടീം തന്നെയാണ്..
അയ്യറും ധവാനും ഷായും റോയിയും ഹെത്യമർ അടങ്ങിയ ബാറ്റിംഗ് നിരയാണ് ഡൽഹിയുടെ കരുത്ത്..
മികച്ച വിദേശ താരങ്ങളുടെ അഭാവമാണ് ഡൽഹിയുടെ ദൗർബല്യം. പരിക്കിന് ശേഷം തിരിച്ചെത്തുന്ന റബാഡയുടെ പ്രകടനം നിർണായകമാകും
സൺറൈസേഴ്സ് ഹൈദ്രബാദ് വില്യംസണിന്റെ നേതൃത്വത്തിൽ രണ്ടുതവണ വീതം ഓറഞ്ച്, പർപ്പിൾ ക്യാപ് നേടിയ വാർണർ ഭുവനേശ്വർ എന്നിവരടങ്ങിയ റാഷിദ് ഖാൻ എന്ന സൂപ്പർ സ്പിന്നർ ഉള്ള ശക്തമായ ഇവർക്കും കപ്പിൽ കുറഞ്ഞൊരു ചിന്തയില്ല. മനീഷ് പാണ്ഡെ, ജോണി ബെയർ സ്റ്റോ, മുഹമ്മദ് നബി എന്നിവർ സ്വന്തം നിലയ്ക്ക് കളിയുടെ ഗതി മാറ്റാൻ കഴിവുള്ളവരാണ്.
പരിക്ക് മാറി ഭുവനേശ്വർ കളിക്കാൻ തുടങ്ങിയെങ്കിലും എത്രത്തോളം മികച്ച പ്രകടനം നടത്തും എന്നത് ഇവരെ ആശങ്കപ്പെടുത്തുന്നു. മറ്റൊരു പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളർ ഇവരുടെ ടീമിലില്ല എന്നുള്ളതും തലവേദന സൃഷ്ടിക്കുന്നു.
രാജസ്ഥാൻ റോയൽസ്
താരതമ്യേന ദുർബലം എന്നു തോന്നിയേക്കാം എങ്കിലും ഒരു പറ്റം ചെറുപ്പക്കാരുടെ മികവിൽ ഇവർ മികച്ചൊരു പ്രകടനം നടത്തും എന്ന് പ്രതീക്ഷിക്കാം ആദ്യ ഐപിഎൽ അതിനൊരു ഉദാഹരണമാണ് സ്റ്റീവ് സ്മിത്ത് നയിക്കുന്ന ടീമിൽ ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ, ജോഫ്ര ആർച്ചർ, ഡേവിഡ് മില്ലർ, സഞ്ജു സാംസൺ, ജയദേവ് ഉനാഥ്‌കട്, റോബിൻ ഉത്തപ്പ എന്നിവരും അണ്ടർ 19 ഹീറോ യാശ്വസ്വി ജെയ്സവൽ, കാർത്തിക് ത്യാഗി, റയാൻ പരാഗ് എന്നിവരും അണിനിരക്കുമ്പോൾ റോയൽസ് ആർക്കും എഴുതിത്തള്ളാനാകാത്ത ശക്തികൾ ആക്കുന്നു
ബെൻ സ്റ്റോക്സ് കളിക്കുമോ എന്ന കാര്യത്തിൽ തീരുമാനമാകാത്തതും സ്റ്റീവ് സ്മിത്തിന്റെ പരിക്കും പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങളുടെ അഭാവവും റോയൽസിനെ ദുർബലരാക്കുന്നു.
വരുന്ന ഒന്നരമാസക്കാലം ക്രിക്കറ്റ് പ്രേമികളെ ആവേശ കൊടുമുടി കയറ്റുമെന്ന് ഉറപ്പ്. വാശിയേറിയ പോരാട്ടങ്ങൾക്കായി നമുക്ക് കാത്തിരിക്കാം..
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു