സംവിധായകൻ ക്രിസ്റ്റഫർ ദാസ് തൻറെ പ്രിയ ചിത്രത്തെക്കുറിച്ച് എഴുതുന്നു.
എന്നെ അത്ഭുതപെടുത്തിയ ഒരു വിഷ്വൽ ട്രീറ്റ് ആയിരുന്നു 2006 യിൽ റിലീസ് ആയ APPOCALYPTO . പ്രേക്ഷകരെ വേറൊരു ലോകത്തിലേക്കു എത്തിക്കാൻ വിഷ്വൽ എലെമെന്റ്സ് മാത്രം തന്നാൽ പോരെന്നും , അതിൽ അഭിനയത്തിന്റെയും ഒരു സംവിധായകന്റെ സൂക്ഷ്മ നിരീക്ഷണ പാടവങ്ങൾ അത്യാവശ്യം ആണെന്നും മനസിലാക്കി തന്ന സിനിമ . മെൽ ഗിബ്സൺ എന്ന സംവിധായകന്റെ കൈയൊപ്പ് തുടക്കം മുതൽ അവസാനം വരെ ഓരോ സീനിലും പ്രേക്ഷകന് അനുഭവവേദ്യമാകുന്നു .
Vfx ഉം സാങ്കേതിക വിദ്യയും ഇന്നത്തെ പോലെ വികസിതമല്ലാത്ത കാലത്താണ് അപ്പോകാലിപ്റ്റോ പോലെ ഇത്രയും പൂർണതയുള്ള ഒരു ഇതിഹാസ ചിത്രം മെൽ ഗിബ്സൺ നമുക്ക് മുന്നിൽ അവതരിപ്പിച്ചത് . ഇതിലെ പല ഷോട്ടുകളും പിന്നീട് പല സിനിമകളിലും പുനവതരിപ്പിക്കുകയുണ്ടായിട്ടുണ്ട് . പതിനഞ്ചാം നൂറ്റാണ്ടിലെ രണ്ടു മെക്സിക്കൻ ഗോത്ര വർഗക്കാരുടെ ജീവിതം ആണ് ഇതിൽ വരച്ചു കാട്ടിയിരിക്കുന്നത്.
‘നിലനിൽപ്പിനായുള്ള പോരാട്ടം’ , ‘ അനുയോജ്യമായവൻറെ നിലനിൽപ്പ് ‘ എന്നീ പരിണാമസിദ്ധാന്തത്തിൽ ചാൾസ് ഡാർവിൻ അവതരിപ്പിച്ച രണ്ടു ആശയങ്ങളും സസ്‌പെൻസ് എലെമെന്റിൽ കൂടെ പറഞ്ഞു പോകുമ്പോൾ കാഴ്ചക്കാർക് വ്യത്യസ്തമായ അനുഭവം ആയി മാറുന്നു
‘ അപ്പോകാലിപ്റ്റോ ‘ .
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു