January 28, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

‘വാനവും ഭൂമിയും ഒന്നായി പാടിടും’ ; ക്രിസ്തുമസ് സ്പെഷ്യൽ അൽബവുമായി ബിജോയി ചാങ്ങെത്തും സംഘവും

Times of Kuwait

കുവൈറ്റ് സിറ്റി : ക്രിസ്തുമസ് സ്പെഷ്യൽ അൽബവുമായി ബിജോയി ചാങ്ങെത്തും സംഘവും എത്തുന്നു. സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കുമായി കുവൈറ്റിൽ നിന്നും നിരവധി ക്രിസ്തീയ സംഗീതമൊരുക്കിയ സംഗീതസംവിധായകൻ ബിജോയ് ചാങ്ങേത്ത് ഒരുക്കുന്ന ക്രിസ്മസ് സമ്മാനം വാനവും ഭൂമിയും ഒന്നായി പാടിടും , എന്ന ദൃശ്യ സംഗീതം എത്തുകയായ് , പൂർണ്ണമായും വിദേശ സ്റ്റുഡിയോയിൽ ആയിരുന്നു റെക്കോർഡിങ് .

     

കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയായ സിബു ജേക്കബിന്റെയും , ജെസ്സി ജേക്കബിന്റെയും രണ്ടു മക്കളിൽ മൂത്തമകൾ മകൾ ന്യൂയോർക്കിൽ ജനിച്ചു വളർന്ന ആഞ്ജലിനാ മറിയം ജേക്കബ് ആണ് ഈ ക്രിസ്മസ് ഗാനം ആലപിക്കുന്നത് , ന്യൂയോർക്കിലെ ഫ്രാങ്കിളിലാണ്‌ ഇവർ കുടുംബവുമായി താമസിക്കുന്നത്, പത്താം ക്ലാസ്സിൽ പഠിക്കുന്ന ആഞ്ജലീന ആറ് വർഷമായി കർണാട്ടിക് സംഗീതവും പഠിക്കുന്നു കൂടാതെ ഗിത്താർ ,പിയാനോ , ക്ലാർനെറ്റ് ക്ലാസ്സിക്കൽ ഡാൻസ് , സിനിമാറ്റിക് ഡാൻസ് എന്നിവയിൽ പ്രോഗ്രാമുകൾ ചെയ്തുവരുന്നു . സഹോദരൻ – ഐഡൻ ജേക്കബ് .

ഐഡൻ മ്യൂസിക് ഒരുക്കുന്ന ഈ ദൃശ്യ സംഗീതം ടോപ് ട്യൂൺസ് ചാനലിൽകൂടി നിങ്ങളിൽ എത്തിക്കുന്നു അടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യും ..Music : Bijoy changethu , lyrics: bijoy changethu & Jaison Malayatoor, vocal: Angelina Mariam Jacob (NY),orchastration: Pratheesh VJ, audio credits: Tom Ajith Antony Tomscape studio NY, Mixing &mastring: Pratheesh VJ vennila recods inn kothamangalam, video credits: Tomscape studio Franklin SQ. NY, Design: Bijoos Designs,Producer: Aiden Jacob NY, Media credits:Toptunes, Changethu Music.

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!