ഗാനരചയിതാവ് ജിജി കുടശ്ശനാട് തൻറെ ഇഷ്ട ചിത്രത്തെക്കുറിച്ച് എഴുതുന്നു
മോഹൻലാൽ എന്ന നടനെ ഇഷ്ടമുള്ള ഒരാൾ എന്ന നിലയിൽ നല്ല ഒരു സിനിമയെപ്പറ്റി ചോദിച്ചാൽ അദ്ദേഹത്തിന്റെ സിനിമകളായിരിക്കും മനസ്സിൽ കൂടി മിന്നിമറയുക,അതിൽ തന്നെ ഒരു കുടുംബചിത്രമായിരുന്നു 2003 ൽ പുറത്തിറങ്ങിയ ‘ബാലേട്ടൻ’ .അദ്ദേഹത്തിന്റെ അമാനുഷിക കഥാപാത്രങ്ങൾ തുടർച്ചയായി ചെറുപരാജയങ്ങൾ ഏറ്റുവാങ്ങി നിൽക്കുന്ന ഒരു സമയത്തായിരുന്നു V M വിനു ഒരുക്കിയ ‘ബാലേട്ടൻ’ കുടുംബപ്രേഷകരുൾപ്പെടെ ഏല്ലാവരും ഒരു പോലെ ആസ്വദിപ്പിക്കുകയും അവരുടെ കൈയ്യടി ഏറ്റുവാങ്ങുകയും ചെയ്തത്.
വീട്ടുകാരെക്കാൾ കൂടുതൽ നാട്ടുകരുടെ പ്രശ്നങ്ങളും അതിനു പരിഹാരങ്ങളുമായി ഏതു സമയവും ഇറങ്ങിതിരിക്കുന്ന കൊച്ചുകുട്ടികൾ പോലും ബാലേട്ടാ എന്നു വിളിക്കുന്ന കഥാപത്രം,അഛനും അമ്മയും സഹോദരനും സഹോദരിയും തന്റെ ഭാര്യയും കുട്ടികളും ഉൾപ്പെട്ട കുടുംബത്തിന്റെ മുഴുവൻ അന്തസിനും കളങ്കം വന്നു ഭവിച്ചേക്കാവുന്ന ഞെട്ടിക്കുന്ന ഒരു സത്യം ബാലേട്ടനെപ്പോലെ ഇടവേളയിൽ പ്രേഷകരെ അറിയിക്കുന്നത് ഇന്നും ദീർഘനിശ്വാസത്തോടെ ഒാർക്കുന്നു.
തന്റെ അച്ചന് മറ്റെരു കുടുംബവും അതിൽ രണ്ട് പെൺമക്കളും ഉണ്ടെന്നും അവരെ സംരക്ഷിച്ചു കെള്ളണമെന്നും അമ്മ ഒരിക്കലും അറിയരുത് എന്നും മരണത്തിനു തൊട്ടു മുൻമ്പ് തന്നോട് അറിയിച്ചതും അതിൻ പ്രകാരം ആ കുടുംബത്തിന്റെ ബാധ്യത ഏറ്റെടത്ത് അവരെ സംരക്ഷിക്കുന്നതും അത് അറിയാതെ തന്റെ സ്വന്തം കുടുംബത്തിൽ നിന്നും ആട്ടിയിറക്കപ്പെടേണ്ടിവരുന്നതും അവസാനം സത്യം ഏവരും തിരിച്ചറിയുമ്പോൾ ബാലേട്ടന്റെ വലിയമനസ്സിനെ കെട്ടിപുണരുന്നതുമായ വളരെ നല്ല ഒരു പ്രമേയം മോഹൻലാൽ അതിന്റെ എല്ലാവികാര മികവോടും കൂടി തിരശ്ശീലയിൽ പ്രതിഭലിപ്പിക്കുകയുണ്ടായി
നമ്മുടെ പ്രിയപ്പെട്ട ഒട്ടേറെ നടീനടൻമാർ അവരവരുടെ വേഷങ്ങളോട് നീതി പുലർത്തിയ നല്ല ഒരു സിനിമ എന്ന് ഏവരും അന്ന് പറഞ്ഞിരുന്നു.
ഇന്നലെ എന്റെ നെഞ്ചിലെ….എന്ന ഗാനം ഇന്നും പ്രേഷകരുടെ മനസ്സിൽ മൂളികേൾക്കാറുണ്ട്…
Director: V. M. Vinu
Producer: M. Mani
Music composed by: M. Jayachandran
ഇത്തരം വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ ഇനിയും മലയാള സിനിമയിൽ സംഭവിക്കട്ടെ..
എല്ലാസിനിമകളും നല്ലത് തന്നെ ചിലത് മികച്ചത് ആകുന്നു എന്നുമാത്രം.
അല്ലെ..ആണോ..ആയിരിക്കട്ടെ..
പുഞ്ചിരിയോടെ
ജിജി കുടശ്ശനാട്
പന്തളം കുടശനാട് സ്വദേശിയായ ജിജി കുടശ്ശനാട്,
ഭക്തിഗാനങ്ങളുടെ രചയിതാവ് എന്ന നിലയിൽ ശ്രദ്ധേയനാണ്.
കുടശനാട് ഒാവർസ്സീസ് സൗഹൃദ സംഘം (KOSS)കുവൈറ്റ് ചാപ്റ്റർ
സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു