വളരെ സാമൂഹിക പ്രസക്തമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഷോർട്ട് ഫിലിമാണ് ‘വെടക്ക് യന്ത്രം.’ പുതിയ കാലത്തെ മനുഷ്യൻെറ അമിതമായ മൊബൈൽ ഉപയോഗവും ടെക്നോളജിയുടെ അതിപ്രസരവും വഴി കുടുംബ ബന്ധങ്ങളിലും ജീവിതസാഹചര്യങ്ങളിലും ഉണ്ടാകുന്ന പൊരുത്തക്കേടുകളും ഭയാനകമായ അവസ്ഥയുമാണ് ചിത്രം ചർച്ച ചെയ്യുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ ചിത്രം കണ്ടുകഴിയുമ്പോൾ മൊബൈൽ ഫോൺ ചിലപ്പോഴെങ്കിലും ഒരു ഇൻ ഡീസന്റ് മെഷിൻ ആണൊ എന്ന് സംശയിക്കാം .
കഴിഞ്ഞ വർഷത്തെ NOTTAM international film festival ൽ മികച്ച നടനുള്ള അവാർഡ് ജോ ജോ ജോർജ്ജിന് ചിത്രത്തിലെ അഭിനയത്തിന് നേടാൻ കഴിഞ്ഞു. കൂടാതെ ലണ്ടനിലെ രണ്ട് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലേക്ക് തിരഞ്ഞെടുക്കപ്പെട്ടതും മുതൽക്കുട്ടാണ്.
KFC cinemas ൻെറ ബാനറിൽ അനിൽ കിഴക്കടത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ ജോ ജോ ജോർജ്ജ്, സൂര്യ ശ്രീ, സജ്ഞു സോമൻ, രജ്ഞിത് മോഹൻ, അഭിലാഷ്, ഇബ്രാഹിം മൂവാറ്റുപുഴ, ശരത്, പ്രിൻസി ദാസൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ക്രിസ്റ്റഫർ ദാസ് ക്യാമറയും മനു വി എസ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു.
ചിത്രം കാണുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു