“Genious begins great works…labour alone finishes them”-joseph joubert ന്റെ വാക്കുകൾ….
എല്ലാ തൊഴിലാളികൾക്കും ആശംസകൾ..
രാജ്യത്തിന്റെ അടിത്തറകൾക്ക് അഭിനന്ദനങൾ….
ഇന്ത്യ മഹാരാജ്യത്തിന്റെ അടിത്തറ കെട്ടിപ്പൊക്കാൻ അന്യസംസ്ഥാന തൊഴിലാളികൾ ഇന്ന് ഒഴിച്ചു കൂടാനാവത്ത പങ്കാണ് വഹിക്കുന്നത്. ഒഴിവില്ലാത്ത തസ്തികകളും.. കുറഞ്ഞ വേതന നിരക്കും മലയാളിയെ അന്യരാജ്യങ്ങളെ സ്വപ്‌നങ്ങളുടെ പൂങ്കാവനങ്ങളാക്കുന്നത് പോലെ വാലറ്റത്തുള്ള കേരളം ഇന്ന് പലരുടെയും സ്വപ്ന നാടാണ്.
കോവിഡ് പോലത്തെ മഹാമാരിയിൽ ഒട്ടുമിക്കവാരും ആരോഗ്യ പ്രവർത്തകരെ വാനോളം പുകഴ്ത്തുമ്പോഴും.. സമൂഹത്തിലെ ഓരോ വ്യക്തിയും തങ്ങളുടെ തൊഴിലിലൂടെ പോലും രാജ്യത്തിന്റെ സുരക്ഷക്ക് മുൻപന്തിയിൽ ആണ്.ഏതു തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ടെന്നു കാണിച്ചു തരുന്ന വൻകിട പാശ്ചാത്യ രാജ്യങ്ങളെ നമ്മളും മാതൃകയാക്കേണ്ടിയിരിക്കുന്നു.
പണ്ടൊക്കെ നാട്ടിൽ ജോലിയുള്ള ചെറുക്കന്മാരെക്കാളും പുത്തൻ മണമുള്ള ഗൾഫുകാരായ ചെക്കന്മാരെയായിരുന്നു മിക്ക മാതാപിതാക്കളും മക്കൾക്ക് വേണ്ടി കണ്ടെത്തിയിരുന്നത്.. എന്നാൽ കാലം പോകെ.. പ്രവാസം പ്രയാസമേറിയതാണെന്നു തോന്നിയ മലയാളിക്ക് ഇന്ന് ഗവർമെന്റ് ജോലിക്കാരെ മാത്രം മതി.. ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നിയില്ലല്ലോ വിജയാ എന്ന് പല അപ്പന്മാരും ഇന്ന് ഉമ്മറകോലായിലിരുന്നു അമ്മമാരോട് പറയുന്നുണ്ടാവും…
എന്താല്ലേ….
പക്ഷെ നിയമ ലംഘിതമായ ഒന്നിലൂടെയും അല്ലാതെ….അദ്ധ്വാനിക്കുന്ന.. ഒഴുക്കുന്ന ചൂടും.. ചൂരും…പ്രശംസാവഹമാണ്…
ഒരിക്കൽ കൂടി തൊഴിലാളി ദിനാശംസകൾ നേർന്നുകൊണ്ട്…..
More Stories
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും
കുവൈത്തിൽ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്ന ഹർജി കോടതി തള്ളി.
കുവൈറ്റ് പ്രവാസികൾക്ക് അഭിമാനിക്കാം ബിഗ് ബജറ്റ് ചിത്രം “ആട് ജീവിതം” റിലീസിന് ഒരുങ്ങുന്നു