കൾച്ചറൽ ഡെസ്ക്
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാന്ത ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു – ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.
അന്താരാഷ്ട്ര യോഗാദിനം-
യോഗയുമായുള്ള കാഴ്ചപ്പാടിൽ, ഉത്തരായനാന്തം ദക്ഷിണായനത്തിലേക്കുള്ള ചുവടുവെയ്പാണ്. ഉത്തരായനാന്തത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഗുരുപൂർണിമ എന്നറിയപ്പെടുന്നു.
2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്. അന്ന് അദ്ദേഹം പറഞ്ഞു:
“ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക എന്നീ ഘടകങ്ങളെ ഉൾക്കൊള്ളുന്നു. അത് കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു.”
. 2014 സെപ്‌റ്റംബർ 14–ന് യു.എൻ സമ്മേളന വേദിയിൽവച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ ആശയം അവതരിപ്പിച്ചു. 193 അംഗരാഷ്ട്രങ്ങളിൽ 175 രാജ്യങ്ങളുടെ അംഗീകാരത്തോടെ പ്രമേയാവതരണം വോട്ടിനിടപ്പെടാതെതന്നെ 2014 ഡിസംബർ 14–ന് അംഗീകരിയ്ക്കപ്പെടുകയുണ്ടായി . 2015 ജൂൺ 21 ന് ആദ്യ യോഗാദിനം ആചരിച്ചു . വിവിധ രാജ്യങ്ങളിൽ യോഗാദിനം അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നു .
More Stories
മലയാളത്തിന്റെ വിശ്വസാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 29 വര്‍ഷം
അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ഇന്ന് പെസഹാ വ്യാഴം
ആരാണ് സാന്താക്ലോസ് ? എന്താണ് സാന്താക്ലോസിൻ്റെ പ്രത്യേകതകൾ ?