കൾച്ചറൽ ഡെസ്ക്
ഇന്ന് മാര്‍ച്ച് എട്ട്. അന്താരാഷ്ട്ര വനിതാ ദിനം . സ്ത്രീകളുടെ സാമൂഹികവും സാമ്ബത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്.നാനാതുറകളിലുമുള്ള സ്ത്രീകള്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ ഈ ദിനം പ്രശംസിക്കപ്പെടും.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴില്‍,കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ വനിതകള്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആണ് ദിവസം.ലോകത്തിലെ എല്ലാ വനിതകള്‍ക്കുമായി ഒരു ദിവസം എന്ന ആശയത്തില്‍ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്.
ഈ ദിനത്തിന് ഒരുപാട് ചരിത്ര ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും ശക്തിയും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയും അവയില്‍ പ്രധാനപ്പെട്ടവ.
ലിംഗസമത്വം, ലിംഗനീതി തുടങ്ങിയ ആശയങ്ങള്‍ ഇതുമായി ബന്ധപെട്ടു ഉയര്‍ത്തിപ്പിടിക്കാറുണ്ട്. വിവേചനവും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
1975ല്‍ ഐക്യരാഷ്ട്രസഭയാണ് മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. പര്‍പ്പിള്‍ നിറമാണ് ഈ ദിനത്തെ സൂചിപ്പിക്കാനായി ലോകം മുഴുവന്‍ ഉപയോഗിക്കുക. ഈ വര്‍ഷവും അന്താരാഷ്ട്ര വനിതാ ദിനത്തിന് ഒരു തീം ഉണ്ട്. ഐക്യരാഷ്ട്രസഭയാണ് ഇത് തീരുമാനിക്കുക. “സുസ്ഥിരമായ നാളേക്കായി ഇന്ന് ലിംഗ സമത്വം” എന്നതാണ് ഈ വര്‍ഷത്തെ വനിതാ ദിനത്തിന്റെ പ്രമേയം.
ലോകമെമ്ബാടുമുള്ള കോളേജുകളും സ്ഥാപനങ്ങളും പ്രസംഗങ്ങള്‍, റാലികള്‍, എക്സിബിഷനുകള്‍, സെമിനാറുകള്‍, വിഷയങ്ങളിലും ആശയങ്ങളിലും, സംവാദങ്ങള്‍, ക്വിസ് മത്സരങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ നടത്തി അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നു.
More Stories
മലയാളത്തിന്റെ വിശ്വസാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീര്‍ വിടപറഞ്ഞിട്ട് 29 വര്‍ഷം
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം : ചരിത്രം , നാൾവഴികൾ
അന്ത്യ അത്താഴത്തിന്റെ സ്മരണയില്‍ ഇന്ന് പെസഹാ വ്യാഴം