സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഓട്ടോമേറ്റഡ് മോണിറ്ററിംഗ് ക്യാമറ സംവിധാനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മുഖേന പ്രഖ്യാപിച്ചു.
പ്രഥമ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് സൗദ് അൽ-സബാഹിൻറെ നിർദ്ദേശ പ്രകാരമാണ് ഓട്ടോമേറ്റഡ് ട്രാഫിക്ക് ലംഘന നിരീക്ഷണത്തിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ആധുനിക സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നത് . വാഹനാപകടങ്ങൾ കുറയ്ക്കുകയും റോഡ് ശൃംഖലയിൽ സുരക്ഷ വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി, ട്രാഫിക് നിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്തി പരിഹരിക്കുന്നതിലൂടെ റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനാണ് ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. തങ്ങളുടെയും റോഡിലെ മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി വാഹനമോടിക്കുമ്പോൾ നിയന്ത്രണങ്ങൾ പാലിക്കാനും സീറ്റ് ബെൽറ്റ് ധരിക്കാനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും അധികൃതർ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
ഈ സംരംഭം ആരംഭിക്കുന്നത് ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഓരോ വർഷവും നിരവധി ജീവൻ അപഹരിക്കുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള ഭാഗമായാണ്. ഈ സാങ്കേതികവിദ്യ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ട്രാഫിക് സംബന്ധമായ മരണങ്ങൾ കുറയ്ക്കുന്നതിനും ഗണ്യമായ സംഭാവന നൽകുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നതായി അറിയിച്ചു .
More Stories
കുവൈറ്റ് അദാനിൽ വീടിന് തീപിടിച്ച് രണ്ട് മരണം : ആറ് പേരെ രക്ഷപ്പെടുത്തി
ഗൾഫ് മേഖലയിൽ കൂടുതൽ സഹകരണം ആഹ്വാനം ചെയ്ത് 45-ാമത് ജിസിസി ഉച്ചകോടി സമാപിച്ചു
മുംബൈയിൽ നിന്ന് യുകെയിലേക്കുള്ള ഗൾഫ് എയർ വിമാനം കുവൈറ്റിൽ അടിയന്തരമായി ഇറക്കി