പണം വാങ്ങി മെഡിക്കൽ ലീവ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചതിന് നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സൂക്ഷ്‌മമായ നിരീക്ഷണത്തിനും പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവിനും ശേഷമാണ് അറസ്റ്റുകൾ നടന്നതെന്ന് മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ പത്രക്കുറിപ്പിൽ പറയുന്നു.
പിടിച്ചെടുത്തവയിൽ രേഖകൾ വ്യാജമാക്കുന്നതിനുള്ള സീലുകളും ഉപകരണങ്ങളും ലഹരി പദാർത്ഥമെന്ന് ആണെന്ന് തോന്നുന്ന വസ്തുക്കളും ഉൾപ്പെടുന്നു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് സുരക്ഷാ സേന പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥർക്ക് റഫർ ചെയ്‌തത് . മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നിയമലംഘകർക്കും അഴിമതിക്കുമെതിരെയുള്ള നിരന്തരമായ പോരാട്ടം തുടരുമെന്നു അധികൃതർ വ്യക്തമാക്കി ..
More Stories
കുവൈറ്റിൻ്റെ പുതിയ ഔദ്യോഗിക ലോഗോയും വിഷ്വൽ ഐഡൻ്റിറ്റിയും ഇൻഫർമേഷൻ മന്ത്രാലയം പുറത്തിറക്കി
2028 ഓടെ 95 % സ്വദേശിവൽക്കരണം ലക്ഷ്യമിട്ട് കുവൈറ്റ് പെട്രോളിയം കമ്പനി
കെയ്റോ സ്ട്രീറ്റിൽ നിന്ന് ബാഗ്ദാദ് സ്ട്രീറ്റിലേക്ക് (സാൽമിയ) പോകുന്ന റൗണ്ട്എബൗട്ടും ലെയ്നും അടച്ചു