ഹോളി ഫാമിലി കോ-കതീഡ്രലിൽ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം കെ.എം.ആർ.എം സെൻട്രൽ മാനേജിംഗ് കമ്മിറ്റി 2025-ലെ പ്ലാനർ പ്രകാശനം ചെയ്തു.
കെ.എം.ആർ.എം പ്രസിഡൻറ് ശ്രീ. ഷാജി വർഗീസ് മേലെക്കാലായിൽ 2025-ലെ പരിപാടികളുടെ പ്ലാൻ കെ.എം.ആർ.എം ആത്മീയ ഉപദ്ദേഷ്ടാവ് ബഹു. ഡോ. തോമസ് കാഞ്ഞിരമുകളിൽ അച്ചന് കൈമാറി. അദ്ദേഹം ഔദ്യോഗികമായി പ്ലാനർ പ്രകാശനം ചെയ്ത് സെൻട്രൽ മാനേജിംഗ് കമ്മിറ്റിയുടെ മൂന്നു വൈസ് പ്രസിഡണ്ടുമാർക്കും മറ്റ് കമ്മിറ്റിയംഗങ്ങൾക്കും പ്രവർത്തീകരിക്കാൻ കൈമാറി.
വിശുദ്ധ കുര്‍ബാനയിൽ മലങ്കര കത്തോലിക്കാ സഭയുടെ ആദ്യത്തെ മേജർ ആർച്ച്ബിഷപ് മോറൻ മാർ സിറിൽ മാർ ബസേലിയോസ് തിരുമേനി, തിരുവല്ല അതിരൂപതയുടെ മുൻ മെത്രാപ്പോലിത്തായ ജോസഫ് മാർ സവേറിയോസ് തിരുമേനി എന്നിവരുടെ ഓർമ്മതിരുന്നാളും
നടന്നു.
തുടർന്ന് കെ.എം.ആർ.എ.ന്റെ പോഷക സംഘടനകളായ എം.സി.വൈ.എം.
മാതൃസംഘടനയായ എഫ്.ഒ.എം. കുട്ടികളുടെ വിഭാഗം ആയ ബാലദീപം എന്നീ കമ്മറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുകയുണ്ടായി.
ഈ ചടങ്ങിനു ശേഷം കെ.എം.ആർ.എം സെൻട്രൽ മാനേജിംഗ് കമ്മിറ്റി 2025-ലെ മെമ്പർഷിപ്പ് ക്യാമ്പെയ്ൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
നിരവധി കെ.എം.ആർ.എം അംഗങ്ങളും കുടുംബാംഗങ്ങളും വിശുദ്ധ കുര്‍ബാനയിലും അനുബന്ധ പരിപാടികളിലും പങ്കെടുത്തു.
More Stories
ലോകപ്രശസ്ത മെൻ്റലിസ്റ്റ് അനന്ദു “മെട്രോയ്ക്കൊപ്പം ഈദ്“ഫെസ്റ്റിനായി കുവൈറ്റിൽ
റമദാൻ പുണ്ണ്യ മാസത്തിൽ ജിലീബ് അൽ-ശുയൂഖിലെ ലേബർ ക്യാമ്പിൽ NOK കമ്മ്യൂണിറ്റി ഇഫ്താർ സംഘടിപ്പിച്ചു
ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു