January 18, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വനിതാവേദി കുവൈറ്റ്‌ ആരോഗ്യവെബിനാർ സംഘടിപ്പിച്ചു

Times of Kuwait

കുവൈറ്റിലെ പുരോഗമന വനിതാസംഘടനയായ വനിതാവേദി കുവൈറ്റ്‌ കോവിഡ് -വാക്‌സിനേഷൻ -സുരക്ഷ എന്ന പേരിൽ വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ആരോഗ്യ വെബിനാർ സംഘടിപ്പിച്ചു.

വെബിനാറിൽ കോവിഡ് പ്രതിരോധ വിദഗ്ദ്ധ സമിതി അധ്യക്ഷൻ ഡോക്ടർ. ബി ഇക്ബാൽ ലോകത്തിലെ കോവിഡിന്റെ പൊതുസാഹചര്യങ്ങളെ കുറിച്ചും പാലിക്കേണ്ട ജാഗ്രതകളെ കുറിച്ചും വാക്‌സിനേഷന്റെ പ്രധാന്യത്തെക്കുറിച്ചും വിശദീകരിക്കുക ഉണ്ടായി. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള മഹാമാരികളായ സ്പാനിഷ് ഫ്ലൂ, വസൂരി എന്നിവയെ ഒക്കെ ഉദ്ധരിച്ചു മഹാമാരികളുടെ ഒരവലോകനം അദ്ദേഹം നൽകുക ഉണ്ടായി. ലോകത്തു ഒരു മഹാമാരി വ്യാപിക്കുമ്പോൾ മറ്റു മഹാമാരികളെ അപേക്ഷിച്ചു കോവിഡ് -19 വാക്‌സിൻ വേഗത്തിൽ കണ്ടെത്താനായി എന്നത് ജനിതകസാങ്കേതികവിദ്യയിലുണ്ടായ കുതിച്ചു ചാട്ടം തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അമിതമായി നമ്മൾ ഭയപ്പെടാതെ ജാഗ്രതയോടെ കോവിഡിനെ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
കുവൈറ്റിലെ കോവിഡ് സാഹചര്യങ്ങളെ കുറിച്ചും ഇവിടെ ലഭ്യമായിട്ടുള്ള വാക്‌സിനെ പറ്റിയും അതിന്റെ പ്രാധാന്യത്തെപ്പറ്റിയും വിശദമായി കുവൈറ്റ്‌ ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം അംഗമായിട്ടുള്ള കുവൈറ്റ്‌ കാൻസർ കെയർ സെന്റർ ശ്വാസകോശ രോഗവിദഗ്ധൻ ഡോക്ടർ യാസിർ പെരിങ്ങാട്ടുതൊടിയിൽ , കുവൈറ്റ്‌ ഡോക്ടേഴ്‌സ് ഫോറം ജോയിന്റ് ജനറൽ സെക്രട്ടറിയും കുവൈറ്റ്‌ ആംഡ് ഫോഴ്സ് ഹോസ്പിറ്റൽ ഇ. എൻ. ടി സ്പെഷ്യലിസ്റ്റുമായ ഡോക്ടർ അനില ആൽബർട്ട് എന്നിവർ വിശദീകരിച്ചു.കോവിഡ്, വാക്‌സിനേഷൻ,      ബ്ലാക്ക് ഫoഗസ്   എന്നിവയുമായി പ്രവാസികൾക്ക് ഉള്ള സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി നൽകി.

വനിതാവേദി കുവൈറ്റ് പ്രസിഡന്റ്‌ രമ അജിത്കുമാർ അധ്യക്ഷതവഹിച്ച വെബിനാറിൽ ആക്ടിങ് സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതവും,വത്സ സാം നന്ദിയും പറഞ്ഞു.പരിപാടിയിൽ ചോദ്യോത്തരവേളയുടെ അവതാരകരായി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശ്രീമതി സജിത സ്കറിയ, ശ്രീമതി ടോളി പ്രകാശ് എന്നിവർ പ്രവർത്തിച്ചു.പ്രവാസി ക്ഷേമനിധി ബോർഡ്‌ ഡയറക്ടർ ബോർഡ്‌ അംഗം എൻ. അജിത്കുമാർ വെബിനാറിനു ആശംസകൾ നൽകി സംസാരിച്ചു

Copyright ©All rights reserved. | EnterNews by AF themes.
error: Content is protected !!