Times of Kuwait-Cnxn.tv
കുവൈറ്റ് സിറ്റി: കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധന സഹായം നൽകണമെന്ന സുപ്രിം കോടതി ഉത്തരവിൽ വിദേശത്തു വെച്ച് കോവിഡ് മൂലമോ കോവിഡാനന്തര ചികിത്സക്കിടയിലോ മരണപ്പെട്ടവരെ കൂടി ഉൾപ്പെടുത്തണമെന്ന് കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്തി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് അടിയന്തര സന്ദേശമയച്ചു.
കേരളത്തിൽ കോവിഡ് മൂലം മരണപ്പെട്ട നിരവധി ആളുകളുടെ പേരുകൾ ലിസ്റ്റിൽ ഇല്ലാത്തതുകാരണം നിരവധി കുടുംബങ്ങളാണ് സുപ്രിം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ സഹായധനത്തിൽ നിന്ന് പുറത്തായത്. ഇത് വലിയ ചർച്ചക്ക് കാരണമാകുകയും നിലവിലെ ലിസ്റ്റ് പുനഃപരിശോധിക്കാമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
വിദേശത്തു പ്രതേയ്കിച്ചു ഗൾഫിൽ ജോലിചെയ്തിരുന്ന നിരവധി പേരാണ് കോവിഡ് മൂലം മരണപ്പെട്ടത്. കുടുംബത്തിന്റെ നാഥന്റെ വേർപാടിനൊപ്പം ഏക വരുമാനം കൂടി നിലച്ചതോടെ നിരവധി കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
കോവിഡ് മൂലം ഗൾഫിൽ മരണപെട്ടവരിൽ ഭൂരിഭാഗവും അതാതു രാജ്യങ്ങളിൽ തന്നെയാണ് സംസ്കാരം നടത്തിയിട്ടുള്ളത്. മരണപ്പെട്ടവരുടെ ഡെത്ത് സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട് കൃത്യമായ കണക്കുകളും ലഭിക്കാൻ കഴിയും.
More Stories
ട്രാക്ക് വനിതാവേദി” വിമൻസ് ഫെസ്റ്റ് – 2025 ” ശ്രദ്ധേയമായി
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
ആരോഗ്യത്തിന് ഹാനികരമായ ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്താനൊരുങ്ങി കുവൈറ്റ്