ബിസിനസ് ഡെസ്ക്
ഇനി ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം
അതിനായി ആവശ്യമുള്ള രേഖകൾ
കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) – സ്വയം സാക്ഷ്യപ്പെടുത്തിയത്.
-സ്കാന്‍ ചെയ്ത ഫോട്ടോ.
-സ്കാന്‍ ചെയ്ത ഒപ്പ്.
-ലൈസന്‍സിന്റെ പകര്‍പ്പ് – സ്വയം സാക്ഷ്യപ്പെടുത്തിയത്.
-സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)
ലൈസന്‍സ് പുതുക്കേണ്ട എല്ലാ പ്രായക്കാര്‍ക്കും വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
ലൈസന്‍സ് പുതുക്കുന്നത്തിനായി
1: sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക.
2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്കിയാല് പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചുവയ്ക്കണം.
3: മുകളിൽ പറഞ്ഞ രേഖകളുടെ സ്കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിർദിഷ്ട വലുപ്പം നിർദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം.
4: നിര്‍ദേശിക്കുന്ന തുക അടയ്ക്കുക.
5: ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് ആര് ടി ഒ യാണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിൻ്റെ വിശദാംശങ്ങള്‍ എസ്എംഎസായി ലഭിക്കും.
More Stories
നുവൈസീബ് അതിർത്തി നവീകരണ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചതിന് എൻബിടിസി ഗ്രൂപ്പിന് ബഹുമതി.
കുവൈറ്റിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഇന്നു മുതൽ പ്രാബല്യത്തിൽ
ലാൻഡ്മാർക്ക് പി.ഐ.സി ഫെർട്ടിലൈസർ പ്ലാൻ്റ് നീക്കം ചെയ്യൽ പദ്ധതി : എൻ.ബി.ടി.സി വിജയകരമായി പൂർത്തീകരിച്ചു