ജോബി ബേബി
“We do not only free God by battling and subduing the visible world about us;we also create God”(Nikos Kazantzakis,The saviors of God).
ദൈവം മനുഷ്യനായതിലൂടെ മനുഷ്യശരീരത്തിന്റെ അന്തസ്സും,കാലിത്തൊഴുത്തിൽ ജനിച്ചതിലൂടെ “കന്നുകാലികളെപ്പോലെ”ജീവിക്കാൻ വിധിക്കപ്പെട്ടവരുടെ അഭിമാനവും,തിരുപ്പിറവിയുടെ സദ്വാർത്ത ആദ്യം കേൾക്കാൻ ഭാഗ്യം ലഭിച്ചതിലൂടെ “പുറമ്പോക്കിൽ”എറിയപ്പെട്ടവരുടെ അധ്വാനവും ആദരിക്കപ്പെട്ടതിന്റെ മഹാസന്തോഷവുമാണ് ക്രിസ്തുമസ്.”സർവജനത്തിനും”ഉണ്ടായ സന്തോഷത്തിലും,ദൈവരാജ്യം ദരിദ്രർക്കും അടിച്ചമത്തപ്പെട്ടവർക്കുമായി ഉദിച്ചതിലും ഹെരോദാവും മതനേതൃത്വവും ഭയപ്പെട്ടു.റാമയിലെ കൂട്ട നിലവിളിയും(മത്തായി 2:16-18),യോസഫിന്റേയും മാറിയത്തിന്റെയും പാലായനവും(മത്തായി 2:13-15)യേശുവിന്റെ ജനനത്തിന്റെ രാഷ്ട്രീയമാനങ്ങൾ അടയാളപ്പെടുത്തുന്നു.
ക്രിസ്തു എന്ന രക്ഷിതാവിന്റെ ജനനം പീഡയാനുഭവിക്കുന്നവർക്കും,അഭയാർത്ഥികൾക്കും വിശക്കുന്നവർക്കും “വഴിയോരക്കാഴ്ചകളാകുന്നവർക്കും”കാലാതീതവും കാലികവുമായ വിസ്മയമാണ്.എന്നാൽ ദൈവം യേശുവിൽ ഇമ്മാനുവേലാകുന്നത്(മത്തായി 1:23),അധികാരവർഗത്തിനും,സിംഹാസനങ്ങളിൽ ഇരിക്കുന്ന ബലവന്മാർക്കും,പ്രഭുക്കന്മാർക്കും,ഹൃദയവിചാരത്തിൽ നിഗളിച്ചവർക്കും ഭയപ്പെടുത്തുന്ന വിധ്വoസകതയാണ്(Subversive).ഇതാണ് കന്യകാമറിയാമിന്റെ പാട്ടിന്റെ പൊരുളും(ലൂക്കോസ് 1:46-45),ആട്ടിടയർ കേട്ട ആദ്യകരോൾ ഗീതവും(ലൂക്കോസ് 2:10)സാക്ഷ്യപ്പെടുത്തുന്നത്.ക്രിസ്തുമസിനെ ഭയപ്പെട്ടവരുടെ നിരന്തര ഉപജാപകവും ഗൂഢാലോചനയുമാണ് പിന്നീട് യേശുവിനെ കുരിശിലേറ്റിയതും.
In Christmas,the ultimate has become intimate”.(Bishop G.L.King)
More Stories
സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിൽ ഹാഷിഷും സെൽഫോണുകളും കത്തികളും പിടിച്ചെടുത്തു
ക്രിസ്തുമസിന്റെ പ്രാർത്ഥന
ക്രിസ്തുമസ്: പുണ്യം പൂക്കും പുൽക്കൂട്