ജോബി ബേബി
ഒരു പേരിൽ എന്തിരിക്കുന്നു?ഒരു വൃക്ഷത്തിന്റെ ഫലത്തിൽ അനേകം വൃക്ഷങ്ങൾ ഉൾക്കൊണ്ടിരിക്കുന്നത് പോലെ ഒരു പേരിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു.നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവിന്റെ ജനനപ്പെരുന്നാൾ കൊണ്ടാടുന്നതിനു നാം ഒരുങ്ങുന്നു.”കന്യക ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും.അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കാനിരിക്കകൊണ്ട് നീ അവന് യേശുവന്നു പേരിടണം”.തിരുജനനത്തിനുള്ള പ്രവാചക ശബ്ദം വർഷങ്ങൾക്ക് മുൻപ് ലഭിച്ചിരുന്നു.കാലത്തിന്റെ തികവിൽ പരിശുദ്ധ കന്യകയ്ക്ക് ലഭിച്ച ഉറപ്പ്.സാധാരണക്കാരായ ആട്ടിടയർക്ക് എക്കാലത്തുമുള്ള സർവജനത്തിനായി ലഭിച്ച ദിവ്യ സന്ദേശം;നിങ്ങൾക്ക് ഒരു രക്ഷകൻ,യേശു എന്ന രക്ഷകൻ-ജനന രഹസ്യം ഒരു പേരിൽ നിറച്ചു നമുക്ക് നൽകപ്പെട്ടിരിക്കുന്നു.
ദൈവസന്നിധിയിൽനിന്ന് അകലുന്നതാണ് പാപം.തിരികെ ദൈവബോധത്തിലേക്കും പരിജ്ഞാനത്തിലേക്കുമുള്ള മടങ്ങിവരവാണ് മാനസാന്തരം.രക്ഷകനായ യേശുവിനെ പരിചയപ്പെടുത്തി പങ്കിടേണ്ട കാലമാണ് ക്രിസ്തുമസ് കാലം.പാപ ഭാരത്തിൽ കഴിയുന്ന ഒരുവനോടെങ്കിലും ഈ രക്ഷകനെ കാട്ടികൊടുക്കുവാൻ ഒരുങ്ങുക.ദൈവത്തോട് യാചിക്കുക.ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്മാരുണ്ടോ എന്ന് ദൈവം നോക്കുന്നു.”യജമാനൻമാരെ എനിക്ക് യേശുവിനെ കാണാൻ താത്പര്യമുണ്ട്”എന്ന് പറയുന്ന സത്യാന്വേഷകരും നമ്മുടെ ഇടയിലുണ്ട്.പക്ഷേ ആരു പങ്കുവയ്ക്കും.(1കോരി 15:1-2).
More Stories
സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിൽ ഹാഷിഷും സെൽഫോണുകളും കത്തികളും പിടിച്ചെടുത്തു
ക്രിസ്തുമസിന്റെ പ്രാർത്ഥന
ക്രിസ്തുമസ്: പുണ്യം പൂക്കും പുൽക്കൂട്