കുവൈറ്റ് : COVID-19 വാക്സിൻ ഫീൽഡ് യൂണിറ്റുകളുടെ രണ്ടാം ഘട്ടം ആരോഗ്യ മന്ത്രാലയം ഞായറാഴ്ച ആരംഭിച്ചു, രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലെ തൊഴിലാളികൾക്ക് വാക്സിനുകൾ നൽകുന്നത് ഇതിൽ ഉൾപ്പെടുന്നു.
പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ സേവനം എന്ന് മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്ന് അവന്യൂസ് മാളിൽ ആരംഭിച്ച ക്യമ്പനിൽ രണ്ടു ഘട്ടങ്ങളിലായി മാളിൽ ജോലി ചെയ്യുന്ന പതിനായിരത്തോളം പേർക്ക് ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് പൂർത്തിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന 34,758 ൽ അധികം ജീവനക്കാർക്ക് ആദ്യ ഘട്ടത്തിൽ തന്നെ ഈ സേവനം വഴി പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു .
മികച്ച നിലവിവരത്തിൽ പ്രവർത്തനം കാഴ്ചവെക്കുന്ന വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിൽ പങ്കെടുക്കുന്ന ജീവനക്കരെയും മെഡിക്കൽ സ്റ്റാഫുകളെയും ഡോ. അൽ സനദ് പ്രശംസിച്ചു.
More Stories
കുവൈറ്റിൽ 47ാ മത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കമായി
കുവൈറ്റ് ആർട്ടിക്കിൾ 18 റസിഡൻസി ഉടമകൾക്കുള്ള ബിസിനസ് രജിസ്ട്രേഷൻ നിയന്ത്രണം തുടരുന്നു
” ലിറ്റിൽ വേൾഡ് കുവൈറ്റ് ” എക്സിബിഷന് ഇന്ന് തുടക്കമാകും