മലയാളികൾ ഇത്തവണ ഐപിഎലിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരങ്ങളിലൊരാളാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വിഷ്ണു വിനോദ്. ഐപിഎലിൽ ആദ്യം വന്നതുപോലെയല്ല; കൂടുതൽ മത്സരപരിചയവും അതിലേറെ ആത്മവിശ്വാസവുമായാണ് രണ്ടാം എൻട്രി. ആക്രമണ ക്രിക്കറ്റിന്റെ ഈ ‘വിഷ്ണു രൂപം’ ഐപിഎലിലെ രണ്ടാം വരവിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു കരുതുന്നവർ ഏറെയാണ്. സ്പിന്നിനെയും പേസിനെയും നിർഭയം മനോഹരമായ ഷോട്ടുകളുടെ കെട്ടുകാഴ്ചകളോടെ ബൗണ്ടറി കടത്തുന്ന വിഷ്ണു ഡൽഹി ക്യാപിറ്റൽസിനായാണ് ഇത്തവണ ബാറ്റെടുക്കുക.
More Stories
2034 ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും
കുവൈറ്റ് വിദേശകാര്യ മന്ത്രി , പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത്- ദക്ഷിണ കൊറിയ ലോകകപ്പ് യോഗ്യത മത്സരം ഇന്ന്