കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കർഫ്യൂ സമയo വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ്.റസ്റ്റാറൻറ്, കേഫ തുടങ്ങിയവക്ക് വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ ഡെലിവറി സർവിസിന് അനുമതി നൽകിയിട്ടുണ്ട്.
വൈകീട്ട് ആറുമുതൽ എട്ടുവരെ റെസിഡൻഷ്യൽ ഏരിയക്ക് ഉള്ളിൽ നടക്കാൻ അനുമതിയുണ്ട്.വാഹനം ഉപയോഗിക്കാനോ റെസിഡൻഷ്യൽ ഏരിയക്ക് പുറത്തുപോകാനോ പാടില്ല. നിലവിൽ വൈകീട്ട് അഞ്ചുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ പ്രാബല്യത്തിലുള്ളത്.വൈകീട്ട്.എല്ലാവരും ഒരേസമയത്ത് ജോലികഴിഞ്ഞ് ഇറങ്ങുന്നതിനാൽ റോഡിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.ഇതിന് അൽപം അയവുവരുത്താൻ സമയ പരിഷ്കരണംകൊണ്ട് കഴിയും.
റസ്റ്റാറൻറുകൾക്കും കേഫകൾക്കും രാത്രി പത്തുവരെ ഡെലിവറി സർവിസിന് അനുമതി നൽകിയതും ആശ്വാസമാണ്. വലിയ പ്രതിസന്ധി അനുഭവിക്കുന്ന റസ്റ്റാറൻറുകൾക്ക് ജീവശ്വാസം പകരും ഇ ഇളവ്.രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ അനുമതി നൽകിയതിനെയും സന്തോഷത്തോടെയാണ് രാജ്യത്തെ സ്വദേശികളും വിദേശികളും നോക്കിക്കാണുന്നത്.
More Stories
ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് ഇൻഫർമേഷൻ & കൾച്ചർ മന്ത്രിയെ സന്ദർശിച്ചു
ഇന്ത്യൻ എംബസി കുവൈറ്റ് സൗജന്യ സിനിമാ പ്രദർശനം ഒരുക്കുന്നു
ഷെറാട്ടൺ റൗണ്ട് എബൗട്ട് താത്കാലികമായി അടച്ചു