November 22, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് ഇടപെടൽ നിർണായകമായി; ഗൾഫ് പ്രതിസന്ധിക്ക് പരിഹാരം

Times of Kuwait

റിയാദ്: ഉപരോധത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നര വര്‍ഷമായി അടഞ്ഞു കിടക്കുകയായിരുന്ന ഖത്തര്‍-സൗദി അിര്‍ത്തികള്‍ തുറന്നു. ഇന്ന് റിയാദില്‍ തുടങ്ങിയ ജിസിസി ഉച്ചകോടിയുടെ മുന്നോടിയായാണ് സുപ്രധാനമായ നടപടി സൗദിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇന്നലെ രാത്രിയോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ കര-വ്യോമ-സമുദ്രാര്‍ത്തികള്‍ തുറന്നത്. കര അതിര്‍ത്തിയായ സല്‍വ ക്രോസിംഗ് തുറക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

​കുവൈറ്റ് നിര്‍ദ്ദേശം സൗദി അംഗീകരിച്ചു

അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം കുവൈത്ത് വിദേശകാര്യമന്ത്രി ശെയ്ഖ് അഹ്മദ് അല്‍ സബാഹാണ് പ്രഖ്യാപിച്ചത്. കുവൈത്ത് അമീര്‍ ശെയ്ഖ് നവാഫ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായി കുവൈത്ത് മുന്നോട്ടുവച്ച ഉപാധി സൗദി അംഗീകരിക്കുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ന് റിയാദില്‍ തുടങ്ങിയ ജിസിസി ഉച്ചകോടിക്ക് മുമ്പായി ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര വിശ്വാസം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നര വര്‍ഷമായി അടഞ്ഞുകിടക്കുകയായിരുന്ന അതിര്‍ത്തികള്‍ തുറക്കാന്‍ സൗദി തയ്യാറായത്.

​ഖത്തര്‍ അമീറും പങ്കെടുക്കും

റിയാദില്‍ നടക്കുന്ന ഉച്ചകോടിയില്‍ താന്‍ പങ്കെടുക്കണമെങ്കില്‍ അതിര്‍ത്തികള്‍ തുറക്കണമെന്ന നിര്‍ദ്ദേശം ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി നേരത്തേ മുന്നോട്ടുവച്ചിരുന്നു. പരസ്പരം വിശ്വാസം വളര്‍ത്താന്‍ ഈ നടപടി ഉപകരിക്കുമെന്നായിരുന്നു ഖത്തറിന്റെ വാദം. ഇത് അംഗീകരിക്കപ്പെട്ടതോടെ ഖത്തര്‍ അമീര്‍ തന്നെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. 2017ല്‍ ഉപരോധം പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമുള്ള ജിസിസി ഉച്ചകോടികളില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തിരുന്നില്ല.

​ഗള്‍ഫ് പ്രതിസന്ധി തീരുന്നു

പുതിയ സാഹചര്യത്തില്‍ മൂന്നര വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധിക്ക് ഉച്ചകോടിയില്‍ സമഗ്ര പരിഹാരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ പ്രധാന സൂചനയായാണ് അതിര്‍ത്തി തുറന്ന സൗദിയുടെ നടപടി. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിശ്വാസം വളര്‍ത്താനും പ്രതിസന്ധി പരിഹരിക്കുന്നതില്‍ സൗദിക്കുള്ള ആത്മാര്‍ഥത വ്യക്തമാക്കാനും സഹായകമായതായാണ് വിലയിരുത്തല്‍. അതിര്‍ത്തികള്‍ തുറന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാനാവും. അതോടൊപ്പം ഇരുരാജ്യങ്ങളിലുമായി കുടുങ്ങിക്കിടക്കുന്ന അടുത്ത കുടുംബക്കാര്‍ക്ക് പുനസ്സമാഗമത്തിനുള്ള വഴിയുമൊരുങ്ങും.

error: Content is protected !!