Times of Kuwait
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പെടുക്കാൻ താഴെ പറയുന്ന ലിങ്ക് വഴി രജിസ്ട്രർ ചെയ്യാം.
https://cov19vaccine.moh.gov.kw/SPCMS/CVD_19_Vaccine_Registration.aspx
വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പേര്, ഫോൺ നമ്പർ,പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, സിവിൽ ഐഡി സീരിയൽ നമ്പർ, തൊഴിൽ, വിദ്യാഭ്യാസ യോഗ്യത എന്നിവ നൽകിയാൽ രജിസ്ട്രേഷൻ പൂർത്തിയായതിന്റെ നോട്ടിഫിക്കേഷൻ ലഭിക്കും. പിന്നീട് അപ്പോയിൻറ്മെൻറ് സംബന്ധിച്ച വിവരങ്ങൾ ഫോണിൽ സന്ദേശമായി വരും.
അപ്പോയിൻറ്മെൻറ് സമയത്ത് നിശ്ചിത കേന്ദ്രത്തിൽ വാക്സിനേഷന് എത്തണം. മറ്റു രോഗങ്ങൾ ഉണ്ടെങ്കിൽ അതും രേഖപ്പെടുത്താൻ കോളമുണ്ട്. ഭക്ഷ്യ, മരുന്ന് അലർജിയുള്ളവർ, സാംക്രമിക രോഗമുള്ളവർ, ഗർഭിണികൾ, 30 ദിവസത്തിനിടെ ഏതെങ്കിലും വാക്സിൻ സ്വീകരിച്ചവർ, കുട്ടികൾ, വൈറസ് ബാധിച്ച് സുഖമില്ലാത്തവർ എന്നിവർക്ക് വാക്സിൻ നൽകില്ല. കുവൈത്തിൽ ഇഖാമയുള്ള സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി വാക്സിൻ നൽകും.
മാറാരോഗികൾ, ഭിന്നശേഷിക്കാർ, ആരോഗ്യ പ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മറ്റുള്ളവർ, കുവൈത്തികൾ എന്നിവർക്കാണ് മുൻഗണന നൽകുന്നത്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി