November 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സുനാമി ദുരന്തത്തിന്റെ നടക്കുന്ന ഓർമ്മകൾക്ക് ഇന്ന് 16 ആണ്ട്

Times of Kuwait-Cnxn.tv

2004 ഡിസംബർ 26നാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചത്.
ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ അതിതീവ്രഭൂചലനത്തിന്റെ പ്രതിഫലനമാണ് സുനാമിയായി രൂപാന്തരപ്പെട്ടത്. പതിനാല് രാജ്യങ്ങളെ അന്നത്തെ ദുരന്തം ബാധിച്ചു. ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച് രണ്ട് മണിക്കൂറിനകം ഇന്ത്യ, ശ്രീലങ്ക തീരങ്ങളിലും സുനാമി അലകളെത്തി.
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂകമ്പത്തിൽ നൂറടിയിലധികം ഉയരത്തിലാണ് തിരമാലകൾ ഉയർന്ന് പൊങ്ങിയത്. ഇന്ത്യയിൽ കേരളം, കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നീ തെക്കൻ തീരങ്ങളിൽ സുനാമി ദുരന്തം വിതച്ചു.
2,27,898 പേർ ദുരന്തത്തിൽ മരിച്ചതായാണ് കണക്ക്.


ഇന്ത്യയിൽ 16,000 ത്തോളം പേർക്കാണ് സുനാമിയിൽ ജീവൻ നഷ്ടമായത്.
തമിഴ്നാട്ടിൽ മാത്രം 7000 ത്തോളം പേരുടെ ജീവൻ സുനാമി കവർന്നു. 236 പേരാണ് കേരളത്തിൽ മരിച്ചത്. ആലപ്പുഴ, കൊല്ലം ജില്ലകളെ കൂടുതലായി ബാധിച്ച ദുരന്തത്തിൽ ആലപ്പാട് മുതൽ അഴീക്കൽ വരെ എട്ട് കിലോമീറ്റർ തീരം തിരകളെടുത്തു. മൂവായിരത്തിലധികം വീടുകൾ തകർന്നു.

error: Content is protected !!