Times of Kuwait
കുവൈറ്റ് സിറ്റി : വിദേശത്തുനിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം കുവൈറ്റിൽ മടങ്ങിയെത്തി.
ഫിലിപ്പീന്‍സില്‍ നിന്നുള്ള 61 അംഗ സംഘമാണ് ഇന്ന് രാവിലെ കുവൈറ്റ് എയർവെയ്സ് വിമാനത്തിൽ എത്തിച്ചേർന്നത്. 14 ദിവസത്തെ ക്വാരന്റയിന് ശേഷം ഇവർക്ക് ജോലിയിൽ പ്രവേശിക്കാൻ ആകും. പത്തു മാസത്തെ ഇടവേളക്ക് ശേഷമാണ് ഇവർ കുവൈറ്റിലേക്ക് എത്തിയത്. 2020 ആദ്യമാസങ്ങളിൽ അവധിക്ക് നാട്ടിലേക്ക് പോയെങ്കിലും മാർച്ച് 14 മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയത് മൂലം മടങ്ങി വരാൻ കഴിയാതെ പോയവരാണ് ഇവർ.
എന്നാൽ, ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ ആദ്യസംഘം ഇന്ന് രാവിലെ എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം റദ്ദാക്കി. കുവൈറ്റും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ കരാർ ഭേദഗതി ചെയ്യാത്തതു മൂലമാണ് വിമാനം റദ്ദു ചെയ്തതെന്നാണ് സൂചന.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി