Times of Kuwait
വാഷിംഗ്ടൺ ഡിസി: ഫൈസർ കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നൽകി. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഫൈസർ-ബയോൺടെക് വാക്സിന് അനുമതി നൽകിയത്.നിലവിൽ ബ്രിട്ടൺ, കാനഡ, ബഹ്റൈൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഫൈസർ വാക്സിന് അനുമതി നൽകിയിട്ടുണ്ട്.
മൂന്നാം ഘട്ട പരീക്ഷണത്തിൽ ഫൈസർ വാക്സിന് 95 ശതമാനം ഫലപ്രാപ്തി സ്ഥിരീകരിച്ചതായി കമ്പനി അറിയിച്ചിരുന്നു. ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഇല്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. 44,000 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്.
മെസ്സെൻജർ ആർഎൻഎ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാക്സിനാണ് ഫൈസർ-ബയോൺ ടെക്ക് വികസിപ്പിച്ചിരിക്കുന്നത്. ഗവേഷണ ഫലം വ്യാഴാഴ്ച ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നെവാഡ തുണച്ചു ബൈഡന് ആശ്വാസം, സെനറ്റില്‍ നൂറില്‍ അമ്ബത് തികച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി
സാങ്കേതിക തകരാർ: ലാൻഡിങിനിടെ വിമാനം രണ്ടായി പിളർന്നു