November 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ വിസാ കാലാവധി കഴിഞ്ഞവർക്ക് വിസ നിയമ വിധേയമാക്കാൻ ഒരു മാസത്തെ അവസരം

Times of Kuwait

കുവൈത്ത് സിറ്റി: കുവൈത്തിൽ കുവൈറ്റിൽ വിസാ കാലാവധി കഴിഞ്ഞവർക്ക് വിസ നിയമവിധേയമാക്കാൻ ഒരു മാസത്തെ അവസരം. ഈ വർഷം ജനുവരി ഒന്നിനോ അതിന് മുമ്പോ ഇഖാമകാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാൻ ഇന്ന് മുതൽ ഒരു മാസത്തെ അവസരം. ഡിസംബർ ഒന്നുമുതൽ 31 വരെ കാലയളവിൽ ഇത്തരക്കാർ ഇതിനായി താമസകാര്യ വകുപ്പിന് അപേക്ഷ നൽകാം.
നേരത്തെ 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുണ്ടായിരുന്നു. ഇത്തരക്കാർക്ക് രാജ്യം വിടുകയല്ലാതെ മറ്റു വഴിയില്ലെന്ന അവസ്ഥയാണ് ഒഴിവായത്.

ഡിസംബറിൽ നൽകുന്ന പ്രത്യേക അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ പിന്നീട് പിനയടച്ചാലും വിസ സ്റ്റാറ്റസ് മാറ്റാൻ കഴിയാത്ത സ്ഥിതി വരും. പിന്നീട് പിടിക്കപ്പെട്ടാൽ ഇവരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യവകുപ്പ് അറിയിച്ചു.

പിഴയടച്ച് വിസ സ്റ്റാറ്റസ് നിയമ വിധേയമാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഡിസംബറിൽ പ്രത്യേക അവസരം ഒരുക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ എംബസിയിൽ നവംബർ 26 വ്യാഴാഴ്ച മുതൽ പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ട്. പിഴയട
ച്ച് നാട്ടിൽ പോവാൻ ഉദ്ദേശിക്കുന്നവർക്ക് എംബസി കൗണ്ടറിലൂടെ എമർജൻസി
സർട്ടിഫിക്കറ്റ് നൽകും. നിലവിൽ കാലാവധി കഴിഞ്ഞ എമർജൻസി സർട്ടിഫിക്കറ്റ് കൈവശമുള്ളവർ പുതിയ അപേക്ഷ നൽകേണ്ടതില്ല. ഇവർ ഇന്ത്യൻ എംബസിയിൽ എമർജൻസി സർട്ടിഫിക്കറ്റുമായി നേരിട്ട് എത്തി ഒപ്പ് സാക്ഷ്യപ്പെടുത്തിയാൽ പുതിയ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കും. പാസ്പോർട്ട് കൈവശമില്ലത്തവർ താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാൻ ആ
ഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തരക്കാർക്ക് പുതിയ പാസ്പോർട്ട് നൽകും.

error: Content is protected !!