Times of Kuwait
കുവൈറ്റ്: കൊവിഡ്-19 പ്രതിരോധ നടപടികൾ മുന്നോട്ട് കൊണ്ട് പോകുന്നതിനിടെ കൂടുതൽ നടപടികളിലേക്ക് കടന്ന് കുവൈറ്റ്. 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ തൊഴിൽ, താമസ പെർമിറ്റുകൾ പുതുക്കി നൽകില്ലെന്ന നിർദേശം അടുത്തവർഷം ആദ്യത്തോടെ നിലവരും. ഇതോടെ 70,000ത്തിലധികം പ്രവാസികള്‍ക്ക് രാജ്യം വിടേണ്ടിവരും.
60 വയസ് കഴിഞ്ഞ, ഹൈസ്‌കൂള്‍ വിദ്യാഭ്യാസമോ അതില്‍ താഴെയോ മാത്രം യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ തൊഴിൽ, താമസ പെർമിറ്റുകൾ പുതുക്കി നൽകില്ലെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി വ്യക്തമാക്കിയിരുന്നു. 2021 ജനുവരിയോടെ ഈ തീരുമാനം പ്രാബല്യത്തില്‍ വരും. ഇതോടെ സർക്കാർ നിർദേശിച്ച ചട്ടത്തിന് പുറത്തുള്ളവർക്ക് രാജ്യം വിടേണ്ടിവരും.
എന്നാൽ 60 വയസ് കഴിഞ്ഞ പ്രവാസികളില്‍ മക്കള്‍ കുവൈറ്റിൽ ജോലി ചെയ്യുന്നവരുണ്ടെങ്കില്‍ ഇവര്‍ക്ക് ആശ്രിത വിസയിലേക്ക് മാറാമെന്ന് ‘അറബ് ടൈംസ്’ റിപ്പോർട്ട് ചെയ്‌തു.
ആവശ്യമായ യോഗ്യതയില്ലാത്തവരുടെ തൊഴിൽ പെർമിറ്റിൻ്റെയും തൊഴിൽ കരാറിൻ്റെയും കാലാവധി നൽകുന്നതോടെ പുതുക്കി നൽകേണ്ടതില്ലെന്നാണ് കുവൈറ്റ് പബ്ലിക് അതോറിറ്റിയുടെ തീരുമാനം. രാജ്യത്തെ സ്വദേശി – വിദേശി ജനസംഖ്യാ അസമത്വം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് തീരുമാനമെന്നാണ് ലഭ്യമാകുന്ന വിവരം.
കാലാവധി പുതുക്കി നൽകാതെ വരുന്നതോടെ പ്രവാസികൾ രാജ്യം വിടേണ്ടിവരും. സ്വന്തം നാട്ടിലേക്ക് മടങ്ങൻ ഇവർക്ക് ഒന്ന് മുതൽ മൂന്ന് മാസം വരെ അനുവദിച്ച് നൽകും. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സി അഫയേഴ്‌സായിരിക്കും ഇക്കാര്യത്തിൽ നിർണായക തീരുമാനം പുറപ്പെടുവിക്കുക.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി