Times of Kuwait
കുവൈത്ത് സിറ്റി : ഒരു മാസത്തിനുള്ളിൽ കോവിഡ് വാക്സിൻ കുവൈറ്റിൽ
എത്തിക്കുമെന്ന് മരുന്ന് കമ്പനികൾ.
കോവിഡ് തടയുന്നതിനായി ആർഎൻഎ അടിസ്ഥാനമാക്കിയുള്ള വാക്സിൻ വിതരണം ചെയ്യുന്നതിനായി കുവൈത്തിലെ ആരോഗ്യ മന്ത്രാലയവുമായി ധാരണയിലെത്തിയതായി ഫൈസർ, ബയോടെക് എന്നി കമ്പനികൾ അറിയിച്ചു.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യർഥന മാനിച്ച് ഡിസംബർ അവസാനത്തോടെയും 2021 ജനുവരിയോടെയും ക്ലിനിക്കൽ പരിശോധനകൾ പൂർത്തിയാക്കി പ്രാദേശിക റെഗുലേറ്ററി അതോറിറ്റികളിൽ നിന്ന് ആവശ്യമായ അനുമതികൾ നേടി വാക്സിൻ വിതരണം ചെയ്യുമെന്ന് മരുന്ന് കമ്പനികൾ അറിയിച്ചു.എന്നാൽ ഈ കരാറിന്റെ സാമ്പത്തിക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
“കോവിഡ് -19 എതിരെയുള്ള പോരാട്ടത്തിൽ ലക്ഷ്യം കൈവരിക്കുന്നതിനായി കുവൈറ്റ് സർക്കാരുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് അങ്ങേയറ്റം ചാരിതാർത്ഥ്യം ഉണ്ടെന്ന് ‘ ഫൈസർ’ കമ്പനി ഗൾഫ് മേഖല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലിൻസെ ഡിച്ചി പറഞ്ഞു.
“ഈ ആഗോള മഹാമാരിയുടെ ഭീഷണിയെ നേരിടാൻ വാക്സിൻ വികസിപ്പിക്കാനുള്ള ഞങ്ങളുടെ കഴിവിൽ പിന്തുണച്ചതിനും വിശ്വാസം പ്രവർത്തിച്ചതിനും കുവൈറ്റ് സർക്കാരിനോട് നന്ദി പറയുന്നതായി
ബയോ ടെക്കിലെ ചീഫ് ബിസിനസ്, കൊമേഴ്‌സ്യൽ ഓഫീസർ സീൻ മാരെറ്റ് പറഞ്ഞു.
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി ഫൈസർ, ബയോ ടെക്ക് എന്നിവയുമായി ആരോഗ്യ മന്ത്രാലയം പങ്കാളിത്തം ഉറപ്പു വരുത്തിയതായി കുവൈത്ത് ആരോഗ്യ മന്ത്രാലയ മെഡിക്കൽ സപ്ലൈസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു .“കരാർ പ്രഖ്യാപിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്നും മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ
കോവിഡ് -19 വാക്സിൻ സൂക്ഷിക്കുവാൻ
എല്ലാ നടപടികളും ഞങ്ങൾ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി