November 23, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

IPL പതിമൂന്നാം സീസൺ- ഒറ്റനോട്ടത്തിൽ

✒️✒️✒️നിതിൻ ജോസ് കലയന്താനി

നിതിൻ ജോസ് കലയന്താനി ( സ്പോർട്സ് റിപ്പോർട്ടർ, സി എൻ എക്സ് എൻ. ടിവി)

പതിമൂന്നാം സീസൺ അറബി നാട്ടിൽ സമാപിക്കുമ്പോൾ അഞ്ചാം തവണ മുംബൈ ഇന്ത്യൻസ് കിരീടമണിഞ്ഞപ്പോൾ 2008 നു ശേഷം ആദ്യമായി ഫൈനലിൽ എത്തിയ ഡൽഹിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തി പെടേണ്ടി വന്നു. ഹൈദരാബാദ് മൂന്നാമതും ബാംഗ്ലൂർ നാലാമതും എത്തി. കൊൽക്കത്ത അഞ്ചാമതു ആയപ്പോൾ മറ്റൊരു നിരാശജനകമായ സീസണോടുകൂടി പഞ്ചാബ് ആറാമതും ഐപിഎൽ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ്‌ കാണാതെ ചെന്നൈ ഏഴാമതും രാജസ്ഥാൻ അവസാന സ്ഥാനത്തും ഫിനിഷ് ചെയ്തു. അവസാന മൂന്ന് സ്ഥാനക്കാർക്ക് ഒരേ പോയിന്റ് ആണെന്നുള്ളതും അതിനു മുമ്പുള്ള മൂന്നു സ്ഥാനക്കാർക്കും ഒരേ പോയിന്റ് ആണെന്നു ഉള്ളതും ഈ IPL ന്റെ മാത്രം സവിശേഷത ആയി.

*ഓറഞ്ച് & പർപ്പിൾ ക്യാപ്

ഓറഞ്ച് ക്യാപ് 670 റൺസ്സുമായി KL രാഹുൽ നേടിയപ്പോൾ ധവാൻ രണ്ടാമതും വർണർ മൂന്നാമതും എത്തി. ശ്രേയസ് അയ്യറും ഇഷാൻ കിഷനും ഡീകോക്കും 500 ൽ അധികം റൺസ് നേടിയപ്പോൾ 480 റൺസ് നേടിയ സൂര്യ കുമാർ യാദവിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. രാഹുൽ തുടർച്ചയായ മൂന്നാം സീസണിലും 500 ൽ അധികം റൺസ് നേടി മറ്റൊരു റെക്കോഡിനും അർഹനായി.
പർപ്പിൾ ക്യാപ്പ് പോരാട്ടത്തിൽ 30 വിക്കറ്റുമായി കാഗിസോ റബാഡ ഒന്നാമത് എത്തിയപ്പോൾ ജസ്പ്രീത് ബുംറ 27 വിക്കറ്റുമായി രണ്ടാമതും ബോൾട് മൂന്നാമതും എത്തി.നോർകെ, ചാഹാൽ എന്നിവർ നാലും അഞ്ചും സ്ഥാനത്തു എത്തി.

*എമെർജിങ്‌ ദേവദത്ത്

ബാംഗ്ലൂരിന്റെ മലയാളി യുവ ഓപ്പണർ ദേവദത്ത് പടിക്കൽ മികച്ച പ്രകടനവുമായി എമെർജിങ് പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടി. സ്ഥിരതയാർന്ന പ്രകടനവുമായി ഒരുപാട് പ്രതീക്ഷകൾ നൽകുന്നു ഈ എടപ്പാളുകാരൻ.
മറ്റൊരു മലയാളി താരമായ സഞ്ജു സാംസൺ മികച്ച പ്രകടനവുമായി ഇന്ത്യൻ ടീമിലെ സ്ഥാനം നിലനിർത്തി. രാജസ്ഥാന്റെ ടോപ് സ്കോററും ഈ യുവ വിക്കെറ്റ് കീപ്പർ ആണ്.

*യോർക്കർ രാജാ

സൺറൈസേഴ്സിന്റെ തങ്കരസൂ നടരാജൻ അദ്ദേഹത്തിന്റ യോർക്കറുകൾ എറിയാനുള്ള കഴിവ് കൊണ്ടാണ് ശ്രദ്ധേയനായത്.. ഒരു ഓവറിലെ എല്ലാ ബോളുകളും യോർകറുകൾ വന്ന മത്സരങ്ങൾ വരെയുണ്ടായി. ക്വാളിഫൈറിൽ AB ഡിവില്ലേഴ്‌സിനെ പുറത്താക്കിയ ഒരു പന്ത് മതി ഈ തമിഴ്നാട്ടുകാരന്റെ കഴിവ് മനസിലാക്കാൻ. ഇന്ത്യൻ t20 ടീമിലേക്കും ഈ മുപ്പത്തുകാരൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

*പ്രതീക്ഷയെകി യുവതാരങ്ങൾ

എമെർജിങ് പ്ലയെർ ദേവദത് പടിക്കൽ അടക്കം ഒരു പിടി യുവതാരങ്ങൾ കൂടി കഴിവ് തെളിയിച്ച ഈ സീസണിൽ പഞ്ചാബിന്റെ ലെഗ് സ്പിന്നർ രവി ബിഷനോയ് എടുത്തു പറയേണ്ട താരമാണ്. കഴിഞ്ഞ അണ്ടർ 19 വേൾഡ് കപ്പിൽ അദേഹത്തിന്റെ സഹതാരമായിരുന്ന കാർത്തിക് ത്യാഗി മറ്റൊരു പ്രതീക്ഷയാണ്. U19 ക്യാപ്റ്റൻ കൂടിയായ പ്രിയം ഗാർഗ്‌ ചെന്നൈക്കെതിരെ മികച്ച ഒരു ഇന്നിങ്സ് കളിച്ചെങ്കിലും പിന്നീട് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വെയ്ക്കാൻ സാധിച്ചില്ല.
ഈ സീസണിലെ ഒരേ ഒരു 5 വിക്കെറ്റ് നേട്ടത്തിനുടമ വരുൺ ചക്രവർത്തി എന്ന മിസ്റ്ററി സ്പിന്നർ മികച്ച പ്രകടനം വഴി ഇന്ത്യൻ T20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിർഭാഗ്യവശാൽ ഷോൾഡറിനേറ്റ പരിക്കുമൂലം അദ്ദേഹത്തിന് കളിക്കാൻ സാധിക്കില്ല.
രാജസ്ഥാന്റെ ഓൾറൗണ്ടർ രാഹുൽ ദിവട്ടിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്

*നിരാശപ്പെടുത്തി സൂപ്പർ താരങ്ങൾ

പഞ്ചാബിന്റെ മിന്നും താരം മാക്സ്‌വെൽ ആണ് ഈ ലിസ്റ്റിൽ പ്രമുഖൻ. ആൻഡ്രേ റസലിനും പ്രതീക്ഷിക്കാത്ത പ്രകടനം കാഴ്ചവെക്കാൻ ആയില്ല.കേദാർ യാദവ്, ഉനാട്കട്, ധോണി എന്നിവർക്കും നിരാശജനകമായ ഒരു സീസൺ ആണ് കടന്നു പോയത്.
അടുത്ത വർഷം IPL ഏപ്രിലിൽ കാണുമെന്ന ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയുടെ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകർക്ക് ആവേശം നൽകുന്നതാണ് അതിനു മുൻപായി താരലേലം കാണുമെന്നു പറയപ്പെടുന്നു. ആരാധകരെ ആവേശകൊടുമുടി കേറ്റിയ നിരവധി മാച്ചുകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടാണ് ഈ IPL സീസൺ കടന്നു പോയത്.. മറ്റൊരു സീസണിനു ആയി കാത്തിരിക്കാം.

error: Content is protected !!