കുവൈറ്റിൽ ഇതുവരെ പൂർത്തിയാക്കിയത് പത്ത് ലക്ഷം കോവിഡ് പരിശോധനകൾ; ആകെ ജനസംഖ്യയുടെ 20 ശതമാനം പേരുടേയും പരിശോധന നടത്തി
Times of Kuwait
കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഇതുവരെ പൂർത്തിയാക്കിയത് പത്ത് ലക്ഷം കോവിഡ് പരിശോധനകൾ. സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള ജനസംഖ്യ 47 ലക്ഷം എന്ന് കണക്കാക്കുമ്പോൾ ആകെ ജനസംഖ്യയുടെ 20 ശതമാനം പേരുടേയും പരിശോധന നടത്തിയത് അഭിമാനകരമായ നേട്ടമായി കണക്കാക്കുന്നു.
പരിശോധനയുടെ നാൾവഴികൾ
കഴിഞ്ഞ ഡിസംബർ മാസത്തിലാണ് ലോകത്ത് ആദ്യമായി കൊറോണ വൈറസിന്റെ സാന്നിധ്യം ചൈനയിൽ നിന്നോട് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 24നാണ് കുവൈത്തിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത്. അന്നുമുതൽ എട്ടു മാസത്തിനുള്ളിൽ ആണ് 10 ലക്ഷം പരിശോധനകൾ പൂർത്തിയാക്കിയത്.
ശരാശരി അമേരിക്കയേക്കാൾ മുകളിൽ
ജനസംഖ്യ അനുപാതമായി കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ കുവൈത്തിലെ കോവിഡ് പരിശോധനകളുടെ ശരാശരി അമേരിക്കയെകാൾ മുകളിലാണ്. ഇതേവരെ ജനസംഖ്യയുടെ 20% എണ്ണം പരിശോധനകൾ പൂർത്തിയായി.
പരിശോധനാ കേന്ദ്രങ്ങൾ
കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങി വിമാനത്താവളം വരെ നീണ്ടുനിൽക്കുന്നു. ഒപ്പം വിവിധ താമസ മേഖലകളിലും മറ്റുമായി ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിശോധന കളും നടത്തിവരുന്നു.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി