Times of Kuwait
കുവൈറ്റ് സിറ്റി : അമേരിക്കൻ കമ്പനി ഫൈസർ നിർമ്മിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിൻ 90% വിജയകരമായി ഫലപ്രദമെന്ന് തെളിയിച്ചതിനു പിന്നാലെ കമ്പനിയിൽ നിന്നും വാക്സിൻ കുവൈറ്റിൽ എത്തിക്കാൻ ശ്രമം തുടങ്ങുന്നു. 7.6 ദശലക്ഷം ദിനാർ മുടക്കി 10 ലക്ഷം ഡോസ് വാക്സിൻ കുവൈറ്റിലേക്ക് ഇറക്കുമതി ചെയ്യാനാണ് ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ നേരത്തെ കമ്പനിയുമായി ഒപ്പുവെച്ചിരുന്നു. ഫൈസർ’ കമ്പനിയും കുവൈത്ത് ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള കരാർ പ്രകാരം വാക്സിനു യു.എസ്. ഡ്രഗ് അഡ്മിനിസ്റ്റേഷന്റെയും ലോകാരോഗ്യ സംഘടനയുടെയും അംഗീകാരം ലഭിക്കണം. എങ്കിൽ മാത്രമേ കമ്പനിയിൽ നിന്ന് വാക്സിൻ ഇറക്കുമതി ചെയ്യാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം ബാധ്യസ്ഥരാകുകയുള്ളൂ.
നിലവിൽ 90 ശതമാനം പരീക്ഷണ വിജയം നേടിയെന്നാണു നിർമ്മാതക്കളായ ഫൈസർ അവകാശപ്പെട്ടിരിക്കുന്നത്. പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ആരോഗ്യ മന്ത്രാലയത്തിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ആരോഗ്യ പ്രവർത്തകർ, അംഗ പരിമിതർ, എന്നീ വിഭാഗങ്ങൾക്കാണു ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തി വെക്കുക. മൂന്നാഴ്ചത്തെ ഇടവേളയിൽ രണ്ടു തവണയാണു വാക്സിൻ കുത്തി വെക്കുക.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി