Times of Kuwait
കുവൈത്ത് സിറ്റി : കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ വിദേശ ജീവനക്കാരുടെ തൊഴിൽ കരാർ മൂന്നുവർഷമായി പുതുക്കി നൽകുന്നു. ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ ഉൾപ്പെടെയുള്ള എല്ലാ വിദേശ ജീവനക്കാർക്കും ഇതിൻറെ പ്രയോജനം ലഭിക്കും. ഒരു വർഷത്തേക്ക് നൽകിയിരുന്ന കരാർ മൂന്നുവർഷമായി പുതുക്കും എന്ന് സിവിൽ സർവീസ് കമ്മീഷനെ (സിഎസ്‌സി) ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് റിപ്പോർട്ട് ചെയ്തത്.
ആരോഗ്യ മന്ത്രാലയത്തിന്റെ നിരന്തരമായ കത്തിടപാടുകൾക്ക് ശേഷമാണ് സിവിൽ സർവീസ് കമ്മീഷൻ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.
മുൻപ് മൂന്നുവർഷത്തേക്ക് പുതുക്കിയ നൽകിയിരുന്ന തൊഴിൽ കരാറുകൾ കഴിഞ്ഞ വർഷം മുതലാണ് ഒരു വർഷത്തേക്ക് നിജപ്പെടുത്തിയത്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി