Times of Kuwait
കുവൈത്ത് സിറ്റി: മുൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ വിയോഗത്തോടെ രാജ്യത്ത് ഏർപ്പെടുത്തിയ 40 ദിവസത്തെ ദുഃഖാചരണം ശനിയാഴ്ച അവസാനിക്കും. മൂന്ന് ദിവസത്തെ അവധിയും 40 ദിവസത്തെ
ദുഃഖാചരണവുമായിരുന്നു പ്രഖ്യാപിച്ചത്. പൊതു ആഘോഷങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീങ്ങുമെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ ഒത്തുചേരലിനുള്ള വിലക്ക് തുടരും.
കുവൈത്തിലെ വിവിധ മന്ത്രാലയങ്ങളിൽ സ്ഥാപിച്ചിരുന്ന ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിൻ ബോർഡുകൾ ശനിയാഴ്ച വൈകീട്ട് നീക്കും.
പുതിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെയും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെയും ചിത്രങ്ങളാണ് ഇനി മന്ത്രാലയങ്ങൾക്ക് അലങ്കാരമാവുക. സർക്കാർ ഓഫിസുകളിലെ ചിത്രങ്ങൾ നീക്കുമെങ്കിലും ജനമനസ്സുകളിൽ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ
അൽ സബാഹ് എന്നും ജ്വലിക്കുന്ന ചിത്രമാവും.
വലിയ വെല്ലുവിളികളുടെ കാലത്ത് കുവൈത്തിനെ പുരോഗതിയുടെയും സമാധാനത്തിൻറയും പാതയിൽ നയിച്ചത് ചരിത്രത്തിൽ രേഖപ്പെട്ടുകഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ പൊതുസ്വീകാര്യനായ നയതന്ത്ര പ്രതിനിധിയുടെ സ്ഥാനമായിരുന്നു മുൻ
അമീറിനുണ്ടായിരുന്നത്.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി