Times of Kuwait
കുവൈറ്റ് സിറ്റി: റെസിഡന്‍സി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതിയുള്ള വിഭാഗങ്ങളെക്കുറിച്ച് വിവരങ്ങൾ അനുവദിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. റെസിഡന്‍സി ട്രാന്‍സ്ഫര്‍ സംബന്ധിച്ച് നിരവധി പ്രതിസന്ധികൾ നിലനിൽക്കവെയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രശ്നങ്ങൾ ലഘൂകരിക്കാൻ രംഗത്തെത്തിയത്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് മറ്റ് വിഭാഗങ്ങളിലേക്ക് ആര്‍ട്ടിക്കിള്‍ 22 പ്രകാരം വിസയെ ആശ്രിത വിസയിലേക്ക് മാറ്റാനുള്ള സാധ്യതയെക്കുറിച്ചും മന്ത്രാലയം വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 22 പ്രകാരം റെസിഡന്‍സി ഫാമിലി വിസയിലേക്ക് മാറ്റുന്നതിന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (റെസിഡന്‍സി അഫയേഴ്‌സ്) സന്ദര്‍ശിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 24 വിസയിലേക്ക് (സെല്‍ഫ് സ്‌പോണ്‍സര്‍ഷിപ്പ്) ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള അപേക്ഷകള്‍ വിശദമായി പഠിച്ചതിന് ശേഷം ജനറല്‍ അഡ്മിനിസ്‌ട്രേഷനില്‍ ഓരോ അപേക്ഷയും വ്യക്തമായി പരിശോധിക്കമെന്നും അധികൃതർ അറിയിച്ചു.
പ്രവാസികളുടെ റെസിഡന്‍സി നിയമവുമായി ബന്ധപ്പെട്ട് (957/2019) ആര്‍ട്ടിക്കിള്‍ 13 പ്രകാരം കുവൈറ്റില്‍ ജനിച്ച ഒരു പ്രവാസിക്കോ അല്ലെങ്കില്‍ ആര്‍ട്ടിക്കിളിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെത്തിയവര്‍ക്കോ താത്കാലികമോ അല്ലെങ്കില്‍ സ്ഥിരമോ ആയ താമസാനുമതി അനുവദനീയമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (റെസിഡന്‍സി അഫയേഴ്‌സ്) നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ അനുസരിച്ച് റെസിഡന്‍സ് പെര്‍മിറ്റ് ഒരു വിഭാഗത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാം.
ആര്‍ട്ടിക്കിള്‍ 17 പ്രകാരമുള്ള വിസയ്ക്കായി, സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള ഇതിന്റെ കൈമാറ്റത്തിനായി സിവില്‍ സര്‍വീസ് കമ്മീഷന്റെ അംഗീകാരത്തിനുപുറമെ, ജീവനക്കാരന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെയും അദ്ദേഹത്തെ നിയമിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തിന്റെയും അംഗീകാരം ആവശ്യമാണ്. ആര്‍ട്ടിക്കിള്‍ 18 പ്രകാരം സര്‍ക്കാര്‍ മേഖലയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ വര്‍ക്ക് പെര്‍മിറ്റ് ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ നിന്നുള്ള വര്‍ക്ക് പെര്‍മിറ്റ്, സര്‍ക്കാര്‍ മേഖലയില്‍ ചെയ്തിരുന്ന തൊഴില്‍ തന്നെയാകണം അപേക്ഷകന്‍ സ്വകാര്യ മേഖലയിലും ചെയ്യേണ്ടത്, അപേക്ഷകന്റെ യോഗ്യതകളുടെയും സ്‌പെഷ്യലൈസേഷന്റെയും അടിസ്ഥാനത്തിലുള്ള തൊഴിലായിരിക്കണം ചെയ്യേണ്ടത്, എന്നിങ്ങനെയാണ് ഫാമിലി വിസയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍.
നിലവില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെയും, പുതിയതായി നിയമനം തേടുന്ന സ്ഥാപനത്തിന്റെയും, സിവില്‍ സര്‍വീസ് കമ്മീഷന്റെയും അംഗീകാരങ്ങളാണ് ട്രാന്‍സ്ഫറിന് ചെയ്യുന്നതിന് ലഭിക്കേണ്ട അംഗീകാരങ്ങൾ.
More Stories
ബസേലിയോ : സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ലുലു ഗ്രൂപ്പ് കുവൈറ്റ് സിറ്റിയിൽ പുതിയ ഫ്രഷ് മാർക്കറ്റ് ആരംഭിച്ചു
പ്രമുഖ ഹൊട്ടൽ ശൃംഖലയായ തക്കാര ഗ്രൂപ്പിന്റെ ടി-ഗ്രിൽ റെസ്റ്റോറന്റ് പുതിയ ശാഖ ദജീജ് ലുലു ഔട്ലെറ്റിനു തുടക്കമായി