Times of Kuwait
കുവൈത്ത് സിറ്റി : വന്ദേ ഭാരത് മിഷൻറെ ഭാഗമായി കുവൈത്തിൽ നിന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം കണ്ണൂർ എന്നിവിടങ്ങളിലേക്കായി ആകെ 18 സർവീസുകൾ നവംബർ മാസത്തിൽ കേരളത്തിലേക്ക് ക്രമീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.കുവൈറ്റ് ഇന്ത്യൻ എംബസി പ്രസിദ്ധീകരിച്ച ഇന്ത്യയിലേക്കുള്ള നവംബർ മാസത്തെ വിമാനസർവ്വീസ് പട്ടികയിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. എയർ ഇന്ത്യ, ഇൻഡിഗോ എയർ ലൈൻസ് എന്നീ വിമാന കമ്പനികൾക്കാണു സർവ്വീസിനു അനുമതി. എന്നാൽ കേരളത്തിലേക്ക് ഇൻഡിഗൊ എയർ ലൈൻസ് മാത്രമാണു സർവ്വീസ് നടത്തുക.
കോഴിക്കോട് 7 ഉം, കൊച്ചി 5 ഉം , കണ്ണൂർ 4 ഉം , തിരുവനന്തപുരം 2 ഉം സർവ്വീസുകളാണു ഉണ്ടാകുക. നവംബർ 3, 7 ,10,13,17,20,26 എന്നീ തിയ്യതികളിലാണു കോഴിക്കോട്ടെക്ക് ഇൻഡിഗോ എയർ ലൈൻസ് സർവ്വീസ് നടത്തുക. കുവൈത്തിൽ നിന്നും രാവിലെ 11: 55 നാണു ഈ വിമാനം പുറപ്പെടുക. നവംബർ 3,7,14,19,28 എന്നീ തിയ്യതികളിൽ കൊച്ചിയുലേക്കും ഉച്ചയ്ക്ക് 1:55 നും നവംബർ 4,11,18, 25 എന്നീ തിയ്യതികളിൽ കണ്ണൂരിലേക്കും വൈകിട്ട് 4:55 നും ഇൻഡിഗോ എയർ ലൈൻസ് സർവ്വീസ് നടത്തും.
നവംബർ 4, 20 എന്നീ തിയ്യതികളിലാണു തിരുവനന്തപുരത്തേക്കുള്ള വിമാനം ക്രമീകരിച്ചിരിക്കുന്നത്. ഈ വിമാനം കുവൈത്തിൽ നിന്നും രാവിലെ 10.45 നാണു പുറപ്പെടുക.
നാട്ടിൽ പോകുന്നതിനു വേണ്ടി ഇത് വരെയായി ഇന്ത്യൻ എംബസിയിൽറെജിസ്റ്റർ ചെയ്ത ഒരു ലക്ഷത്തി നാൽപത്തി ആറായിരത്തോളം പേരിൽ ഒരു ലക്ഷത്തി ആറായിരം പേർ ഇത് വരെ വന്ദേഭാരത് മിഷൻ വഴിയും ചാർട്ടേർഡ് ഫ്ലൈറ്റുകൾ വഴിയായും നാട്ടിലേക്ക് പോയതായി ഇന്ത്യൻ എംബസി അറിയിച്ചു.
More Stories
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) 624 പേരുടെ വിലാസം നീക്കം ചെയ്തു .
അറ്റകുറ്റപണികൾ നടക്കുന്നതിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചിരുന്ന സഹേൽ ആപ്പ് സേവനങ്ങൾ വീണ്ടും ലഭ്യമായി തുടങ്ങി
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ 42 മത് ഔട്ട്ലെറ്റ് ഫഹഹീലിലും 43 മത് മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു