Times of Kuwait
വാഷിംഗ്ടണ്‍: വോട്ടെടുപ്പ് അവസാനിച്ച് അമേരിക്ക വിധിയെഴുതാന്‍ ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രമാണ്. അടുത്ത നാല് വര്‍ഷത്തേക്ക് കൂടി അമേരിക്കയിലെ വോട്ടര്‍മാര്‍ ഡൊണാള്‍ഡ് ട്രംപിന് അവസരം നല്‍കുമോ അതോ ജോ ബൈഡന് വഴിയൊരുക്കുമോ എന്നാണ് അറിയേണ്ടത്. മുന്‍കൂര്‍ ബാലറ്റ് സംവിധാനവും പോസ്റ്റല്‍ വോട്ടും ഉപയോഗപ്പെടുത്തി പകുതിയോളം പേര് ഇതിനകം തന്നെ അമേരിക്കയുടെ വിധി എഴുതിക്കഴിഞ്ഞിട്ടുണ്ട്.
അവശേഷിക്കുന്നവര്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് ആരംഭിക്കുന്ന വോട്ടെടുപ്പില്‍ തങ്ങളുടെ പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കും. ബുധനാഴ്ച രാവിലെ ഇന്ത്യന്‍ സമയം 6.30 വരെയാണ് വോട്ടെടുപ്പ്. ഇക്കുറി ഫലം വരാന്‍ വൈകിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭൂരിപക്ഷം വോട്ടര്‍മാരും പതിവിന് വിപരീതമായി പോസ്റ്റല്‍ വോട്ട് ഇക്കുറി തിരഞ്ഞെടുത്തിട്ടുണ്ട്. പ്രചാരണത്തിന്റെ അവസാന ദിവസമായ തിങ്കളാഴ്ചയും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങിയിരുന്നു. കടുത്ത മത്സരമാണ് ഇക്കുറി പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്നത്. ജോ ബൈഡനാണ് മുന്നില്‍ എന്നാണ് പല അഭിപ്രായ സര്‍വ്വേകളും വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ രാത്രി പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ തന്നെ ഫലം വീക്ഷിക്കാന്‍ ചിലവഴിച്ചേക്കും എന്നാണ് അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി അറിയിച്ചിരിക്കുന്നത്. ഫോക്സ് ന്യൂസ് ചാനലിനോടാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായ കയ്ലെ മക്നെയിയുടെ വെളിപ്പെടുത്തല്‍. അദ്ദേഹവും ചില സഹായികളും തിരഞ്ഞെടുപ്പ് ദിവസം രാത്രി വൈറ്റ് ഹൗസിലുണ്ടാകുമെന്ന് മക്നെയി വ്യക്തമാക്കി. ട്രംപിന്റെ പ്രചാരണ സമിതി പരമ്പരാഗത ക്യാംപെയ്ന് പാര്‍ട്ടി അദ്ദേഹത്തിന്റെ വാഷിംഗ്ടണ്‍ ഡിസി ഹോട്ടലിലും ആസൂത്രണം ചെയ്തിട്ടുണ്ട്. കൊവിഡ് വൈറസ് നിയന്ത്രണ പ്രൊട്ടോക്കോള്‍ പ്രകാരം കൂടിച്ചേരലുകള്‍ക്ക് നിരോധനമുളള പശ്ചാത്തലത്തില്‍ രാത്രി വൈറ്റ് ഹൗസില്‍ ചിലവഴിക്കുന്നത് അടക്കം ആലോചിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം 239 മില്യണോളം ആളുകള്‍ ആണ് അമേരിക്കയില്‍ വോട്ട് ചെയ്യുന്നത്. ഇതിനകം 93 മില്യണ്‍ ആളുകള്‍ വോട്ട് ചെയ്ത് കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
More Stories
അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു
നെവാഡ തുണച്ചു ബൈഡന് ആശ്വാസം, സെനറ്റില്‍ നൂറില്‍ അമ്ബത് തികച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി
സാങ്കേതിക തകരാർ: ലാൻഡിങിനിടെ വിമാനം രണ്ടായി പിളർന്നു